ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ചൂടാക്കിയ സ്പൂണ്‍ ദേഹത്ത് വെച്ച് പൊള്ളിച്ചു! സ്വന്തം മാതാവില്‍ നിന്നും രണ്ടാനച്ഛനില്‍ നിന്നും നാലു വയസുകാരിയ്ക്ക് നേരിടേണ്ടി വന്നത് മൃഗീയ പീഡനം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, September 11, 2018

ഹൈദരാബാദ്: സ്വന്തം അമ്മയുടെയും രണ്ടാനച്ഛനില്‍ നിന്നും നേരിടേണ്ടി വന്ന മൃഗീയ പീഡനം വെളിപ്പെടുത്തി നാലു വയസുകാരി. കൊടുംക്രൂരതയില്‍ നിന്നും കുഞ്ഞിനെ രക്ഷിച്ച സന്നദ്ധ പ്രവര്‍ത്തകരോടാണ് പീഡന വിവരങ്ങള്‍ തുറന്നു പറഞ്ഞത്. വീട്ടില്‍ അനുഭവിക്കേണ്ടി വന്ന എല്ലാ പീഡനങ്ങളും കുട്ടി പറഞ്ഞു.

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അച്ഛന്‍(ലിവ് ഇന്‍ പാര്‍ണര്‍) ചൂടാക്കിയ സ്പൂണ്‍ ഉപയോഗിച്ച് തന്റെ ശരീരത്തില്‍ അമര്‍ത്തി പൊള്ളലേല്‍പ്പിച്ചു. ആദ്യം തന്നെ മര്‍ദ്ദിക്കുകയാണ് അച്ഛന്‍ ചെയ്തിരുന്നത് എന്നാല്‍ പിന്നീട് ചൂടുള്ള സ്പൂണ്‍ ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ചുവെന്നും കുട്ടി പറയുന്നു.

സമീപവാസികള്‍ പ്രദേശത്തെ ഒരു രാഷ്ട്രീയ നേതാവിനെ വിവരം അറിയിക്കുകയും അദ്ദേഹം എന്‍ജിഒയില്‍ വിവരം അറിയിക്കുകയുമായിരുന്നു. തുര്‍ന്ന് ഇവര്‍ എത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്കും ലിവ് ഇന്‍ പാര്‍ട്ണര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

25കാരിയായ അമ്മ ഭര്‍ത്താവിനെ ഉപേക്ഷിച്ചാണ് യുവാവിനൊപ്പം ജീവിക്കാന്‍ തുടങ്ങിയത്. ഇരുവരും കുട്ടിയെ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. കുട്ടിയെ സര്‍ക്കാര്‍ നടത്തുന്ന അഭയകേന്ദ്രത്തില്‍ എത്തിച്ചു.

×