Advertisment

പേസ് ബൗളിങിലെ ഇടിമുഴക്കം ഇനിയില്ല; വിരമിക്കല്‍ പ്രഖ്യാപിച്ച് ഡെയ്ല്‍ സ്റ്റെയിന്‍

New Update

publive-image

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിലാണ് താരം പ്രഖ്യാപനം നടത്തിയത്. രാജ്യാന്തര ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളാണ് സ്റ്റെയ്ന്‍.

2004ൽ ദക്ഷിണാഫ്രിക്കൻ ജഴ്സിയിൽ അരങ്ങേറിയ സ്റ്റെയ്ൻ 93 ടെസ്റ്റുകളും 125 ഏകദിനങ്ങളും 47 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 439 വിക്കറ്റുകളും ഏകദിനത്തിൽ 196 വിക്കറ്റുകളും ട്വന്റി20യിൽ 64 വിക്കറ്റുകളും സ്വന്തമാക്കി. തുടർച്ചയായി. പരുക്കുകൾ അലട്ടിയതിനെ തുടർന്ന് ടെസ്റ്റിൽനിന്ന് 2019 ഓഗസ്റ്റിൽ വിരമിച്ചിരുന്നു. 2020 ഫെബ്രുവരി 21-നായിരുന്നു അവസാന മത്സരം.

2008 മുതല്‍ 2014 വരെ തുടര്‍ച്ചയായി 263 ആഴ്ചകള്‍ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ താരമാണ് സ്റ്റെയ്ന്‍.

dale steyn
Advertisment