Advertisment

ഹര്‍ത്താല്‍ പരാജയം. ജനജീവിതത്തെ ബാധിച്ചില്ല. ഒറ്റപെട്ട തടയലും കടയടപ്പിക്കലുകളും മാത്രം. തടയുന്നവരെ കണ്ടാല്‍ ഉടന്‍ അറസ്റ്റ്. കൊച്ചിയില്‍ വഴി തടഞ്ഞ ഗീതാനന്ദന്‍ ഉള്‍പ്പെടെ നിരവധി പേര്‍ അറസ്റ്റില്‍. ജാഗ്രതയോടെ പോലീസ്

New Update

publive-image

പാലക്കാട് കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡ്

Advertisment

കോട്ടയം∙ സംസ്ഥാന വ്യാപകമായി ദലിത് സംഘടനകൾ നടത്തുന്ന ഹർത്താൽ സംസ്ഥാനത്ത് പരാജയം. ജനം സ്വയം പിന്‍വാങ്ങിയത് മാറ്റി നിര്‍ത്തിയാല്‍ ഹര്‍ത്താല്‍ കാര്യമായി ജനജീവിതത്തെ ബാധിച്ചില്ല. എന്നാല്‍ ചിലയിടത്ത് ഭാഗികമായി ബാധിക്കുകയും ചെയ്തു .

തടയുന്നവരെ കണ്ടാല്‍ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് നിര്‍ദേശം. മിക്ക സ്ഥലങ്ങളിലും ഹര്‍ത്താലിന് കാര്യമായ പ്രതികരണങ്ങള്‍ ഇല്ല. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും വാഹനങ്ങൾ തടയാൻ ശ്രമമുണ്ടായി.

ഇതിനിടെ കൊച്ചിയിൽ വാഹനങ്ങൾ തടഞ്ഞതിനെത്തുടർന്ന്‍ ആദിവാസി ഗോത്രസഭ നേതാവ് ഗീതാനന്ദനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണു ഹർത്താൽ.

ദളിത്‌ പ്രീണനത്തിന്റെ ഭാഗമായി ഗോത്രമഹാസഭയും യൂത്ത് കോൺഗ്രസും യൂത്ത് ഫ്രണ്ട് മാണി ഗ്രൂപ്പും ജനവിരുദ്ധമായ ഹർത്താലിനു പിന്തുണ അറിയിച്ചിട്ടുണ്ട്. പാൽ, പത്രം തുടങ്ങിയ അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്.

കൊച്ചി ബൈപ്പാസിൽ മാടവനയിൽ സംഘർഷമുണ്ടായി. പ്രകടനം നടത്തിയ 18 ദലിത് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ബസ് തടയാൻ ശ്രമിച്ച പ്രവർത്തകരാണ് അറസ്റ്റിൽ ആയത്.

കാസർകോട് ഹർത്താൽ ഭാഗികം മാത്രമാണ് . കാറുകളടക്കം സ്വകാര്യ വാഹനങ്ങൾ ഓടുന്നു. കർണാടക ആർടിസിയും കെഎസ്ആർടിസിയും ഓട്ടോറിക്ഷകളും പതിവുപോലെ സർവീസ് നടത്തുന്നുണ്ട്. പെരിയ, ഭീമനടി, മഞ്ചേശ്വരം എന്നിവിടങ്ങളിലും ചില ഗ്രാമപ്രദേങ്ങളിലും വാഹനങ്ങൾ തടഞ്ഞു.

പാലക്കാട് ജില്ലയിൽ പലയിടത്തും വഴിതടയുന്നു. കെഎസ്ആർടിസി പാലക്കാട് ഡിപ്പോയ്ക്കു മുന്നിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചു. അവധി കഴിഞ്ഞുള്ള ദിവസമായതിനാൽ കോയമ്പത്തൂരിലേക്കു യാത്രക്കാരുടെ വൻതിരക്ക് അനുഭവപ്പെട്ടതോടെ പൊലീസ് സംരക്ഷണയോടെ കെഎസ്ആർടിസി സർവീസ് തുടങ്ങി.

ഇതിനായി സ്റ്റാൻഡിന്റെ പിൻവശത്തുള്ള ഗേറ്റിൽനിന്ന് പ്രതിഷേധക്കാരെ പൊലീസ് നീക്കി. അൻപതോളം പേർ പൊലീസ് കസ്റ്റഡിയിലാണ്. കൂടുതൽ പൊലീസ് സേന എത്തിയതോടെ മറ്റിടങ്ങളിലേക്കും കെഎസ്ആർടിസി സർവീസ് ആരംഭിച്ചു. ഇതിനകം 20 സർവീസ് നടത്തി. കൊപ്പത്ത് സമരാനുകൂലികൾ ഓട്ടോറിക്ഷ ആക്രമിച്ചു. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയിട്ടില്ല.

തൃശൂരില്‍ ദീർഘദൂര സർവീസുകൾ ഉൾപ്പെടെ കെഎസ്ആർടിസി സർവീസ് നടത്തുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പ്രത്യേക സർവീസ് നടത്തുന്നുണ്ട്.സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയിട്ടുണ്ട്.

വലപ്പാട് കെഎസ്ആർടിസി ബസിനു നേരെ കല്ലേറുണ്ടായി. ഡ്രൈവർക്കു പരുക്കേറ്റു. മുരിയാട് കെഎസ്ആർടി ബസിനു നേരെ ഹർത്താൽ അനുകൂലികളുടെ കല്ലേറ്. തൃപ്രയാറും ചാവക്കാട്ടും സ്വകാര്യ ബസുകൾ തടഞ്ഞു.

വയനാട്ടിൽ ഹർത്താൽ സമാധാനപരം. പോരാട്ടം ഉൾപ്പെടെയുള്ള സംഘടനകളും എം.ഗീതാനന്ദൻ നയിക്കന്ന ആദിവാസി ഗോത്ര മഹാസഭയും ഹർത്താലിനെ പിന്തുണയ്ക്കുന്നുണ്ട്. ' പൊലീസ് കാവലിൽ കെഎസ്ആർടിസി ബസുകൾ ഓടുന്നു. സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല. കനത്ത പൊലീസ് ജാഗ്രത പാലിക്കുന്നുണ്ട്.

ഹർത്താലിൽ പങ്കെടുക്കില്ലെന്നു സംസ്ഥാനത്തെ സ്വകാര്യ ബസുടമകളും വ്യാപാരവ്യവസായി സംഘടനയും അറിയിച്ചിട്ടുണ്ട്. കെഎസ്ആർടിസി ബസുകളും സാധാരണ സർവീസ് നടത്തുമെന്ന് എംഡി എ.ഹേമചന്ദ്രൻ അറിയിച്ചിട്ടുണ്ട്.

എല്ലാ ജീവനക്കാരും ജോലിക്കു ഹാജരാകണമെന്നും ജോലിക്കെത്തിയ ജീവനക്കാരുടെയും നടത്തിയ സർവീസുകളുടെയും വിശദമായ റിപ്പോർട്ട് രാവിലെയും ഉച്ചയ്ക്കും അയയ്ക്കണമെന്നും നിർദ്ദേശിച്ചു. ബസുകൾക്കു മതിയായ സംരക്ഷണം നൽകണമെന്നു പൊലീസിനോടും കെഎസ്ആർടിസി ആവശ്യപ്പെട്ടിട്ടുണ്ട്.

ഉത്തരേന്ത്യയിലെ ദലിത് പ്രക്ഷോഭങ്ങൾക്കു നേരെ പൊലീസ് നടത്തിയ വെടിവയ്പ്പിലും ആക്രമണങ്ങളിലും പ്രതിഷേധിച്ചാണു ദലിത് ഐക്യവേദി ഹർത്താലിനു ആഹ്വാനം ചെയ്തത്.

keralam latest harthal
Advertisment