Advertisment

ഡാളസ് എക്യൂമിനിക്കൽ ക്രിസ്തുമസ്സ് കരോൾ ഡിസംബർ 19 ശനിയാഴ്ച വൈകീട്ട് 5 ന്

New Update

publive-image

Advertisment

ഡാളസ്: ഡാളസ്സ് കേരള എക്യുമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ നാല്‍പത്തി രണ്ടാമത് ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 19 ശനിയാഴ്ച വൈകീട്ട് 5 നു ആരംഭിക്കുമെന്ന് കെഇസിഎഫ് ജനറല്‍ സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ അറിയിച്ചു. മോസ്റ്റ് റവ. ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്താണ്‌ ഈ വര്‍ഷത്തെ മുഖ്യാതിഥിയായി ക്രിസ്തുമസ് സന്ദേശം നൽകുന്നത്

publive-image

ഡാളസ് ഫോർട്ട് വ്ർത്തിലെ 21 ക്രിസ്തീയ വിഭാഗങ്ങള്‍ സംയുക്തമായി എല്ലാ വര്‍ഷവും ആഘോഷിക്കുന്ന ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് ഈ വര്‍ഷം ആതിഥേയത്വം വഹിക്കുന്നത് സെയിന്റ് അൽഫോൻസാ സീറോ മലബാർ കത്തോലിക്ക ചര്‍ച്ചാണ്.

കോവിഡ് പ്രോട്ടോകോൾ നിലവിലിലുള്ളതിനാൽ കേരൾ റ്റിവി, ഫേസ്ബുക് ഓൺലൈനിലൂടെയാണ് തത്സമയ സംപ്രേക്ഷണം ഉണ്ടയായിരിക്കുകയെന്നും സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ അറിയിച്ചു .

publive-image

റവ. ഫാ ജേക്കബ് ക്രിസ്റ്റി(പ്രസിഡന്റ്), റവ. മാത്യു മാത്യൂസ് ((വൈസ് പ്രസി)), ജനറല്‍ സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍, ട്രഷറര്‍ സി വി ജോർജ് , ക്വയര്‍ കോര്‍ഡിനേറ്റര്‍ തോമസ് ജോണ്‍ (കുഞ്ഞ്) യൂത്ത് കോര്‍ഡിനേറ്റര്‍ ബോബി ജോർജ് , ക്ലര്‍ജി സെക്രട്ടറി ഫാ ബീന തോമസ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരു കമ്മറ്റിയാണ് പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. എല്ലാ സഭാ വിഭാഗങ്ങളുടേയും സഹകരണവും, സഹായവും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

us news
Advertisment