Advertisment

ഡാലസ് കേരള അസോസിയേഷന്‍ ടാക്‌സ് സെമിനാര്‍ വിജ്ഞാനപ്രദമായി .

New Update

ഗാര്‍ലന്റ് (ഡാലസ്): കേരള അസോസിയേഷന്‍ ഓഫ് ഡാലസ് ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എജ്യൂക്കേഷന്‍ സെന്ററും സംയുക്തമായി ജനുവരി18 ശനിയാഴ്ച നടത്തിയ ടാക്‌സ് സെമിനാര്‍ വിജ്ഞാനപ്രദമായി.ഡാളസ് ഫോട്ടവര്ത്ത മെട്രോ പ്ലെക്സിൽ നിന്നും നിരവധി പേർ സെമിനാറിൽ പങ്കെടുത്തു.

Advertisment

publive-image

കേരള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉച്ചതിരിഞ്ഞു മൂന്നുമണിക് ചേര്‍ന്ന യോഗത്തില്‍ ഐസിഇസി പ്രസിഡന്റ് ഡാനിയേൽ കുന്നേൽ അധ്യക്ഷത വഹിച്ചു. അമേരിക്കന്‍ സെനറ്റ് അംഗീകരിച്ച്. പ്രസിഡന്റ് ട്രംപ് ഒപ്പിട്ടു നിയമമാക്കിയ ടാക്‌സ് റൂളിന്റെ വിശദാംശങ്ങള്‍ ഡാലസിലെ പ്രമുഖ ഓഡിറ്റർ ഹരിപിള്ള (സിപിഎ) സെമിനാറില്‍ വിശദീകരിച്ചു.

ഈവർഷം പ്രാബാല്യത്തില്‍ വരുന്ന പുതിയ ടാക്‌സ് റൂള്‍ പൊതുവെ നികുതിദായകര്‍ക്ക് ഗുണം ചെയ്യുമെന്നും , ഒബാമ കെയറില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കാത്തവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഫൈന്‍ ഒഴിവാക്കിയിട്ടുണ്ടെന്നും ഹരിപിള്ള പറഞ്ഞു.. വിദേശ വരുമാനം എങ്ങനെ റിപ്പോര്‍ട്ട് ചെയ്യണമെന്നും, ഗിഫ്റ്റ് ആന്റ് ഇന്‍ഹെറിറ്റന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ പങ്കെടുത്തവര്‍ക്കുണ്ടായിരുന്ന സംശയങ്ങള്‍ക്കും ഹരിപിള്ള മറുപടി നല്‍കി.

ചര്‍ച്ചയില്‍ അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രദീപ് നാഗനൂലില്‍,ദീപക് നായർ ,ഷിബു ജയിംസ്, ജോയ് ആന്റണി, പീറ്റർ നെറ്റോ, അനശ്വര മാമ്പിള്ളി , ഫ്രാൻസിസ് തോട്ടത്തിൽ ,രാജൻ ഐസക് , ജെ. പി. ജോണ്‍, രാജന്‍ ചിറ്റാര്‍, സുരേഷ് അച്ച്യുതന്‍, കോശി പണിക്കർ ല്‍, തുടങ്ങിയവര്‍ പങ്കെടുത്തു. ജോർജ് ജോസഫ് വിലങ്ങോലിൽ നന്ദി പറഞ്ഞു.

Advertisment