Advertisment

മയക്കു മരുന്ന് ലഹരിയിൽ ദേശീയപാതയിൽ നൃത്തം ചെയ്തു ; ലഹരി വിരുദ്ധ ചിത്രങ്ങളുടെ നിർമ്മാതാവ് അറസ്റ്റിൽ

New Update

publive-image

Advertisment

തൃശൂർ: മയക്കു മരുന്ന് ലഹരിയിൽ ദേശീയപാതയിൽ നൃത്തം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പള്ളിമുക്ക് സ്വദേശി വിഷ്ണുരാജ് (34) ആണ് അറസ്റ്റിലായത്.

ഇയാളിൽ നിന്ന് മാരക മയക്കുമരുന്നായ മെത്തലിൻ ഡയോക്സി ആഫിറ്റാമിൻ പോലീസ് കണ്ടെടുത്തു. 25,000 രൂപയോളം വിലവരുന്നതാണിത്. കഴിഞ്ഞ ദിവസം പുലർച്ചെ ചിറങ്ങര ദേശീയപാത ജംഗ്ഷനിലാണ് വിഷ്ണുരാജ് ഡാൻസ് കളിച്ചു നിന്നത്.

സംഭവം അറിഞ്ഞെത്തിയ പോലീസ് പിടികൂടിയപ്പോഴാണ് യുവാവ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി മനസ്സിലായത്. യുവാവ് ഉപയോഗിച്ച ആഡംബര വാഹനവും പോലീസ് കണ്ടെടുത്തു.

ലഹരി വിരുദ്ധതയുമായി ബന്ധപ്പെട്ട് വിഷ്ണുരാജ് നിരവധി ഹ്രസ്വ ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. അവയിൽ ക്യാമറാമാനായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. പല ചിത്രങ്ങളും ലഹരി ഉപയോഗിക്കുന്നതിനെതിരെ യുവാക്കളെ ബോധവത്ക്കരണം നടത്തുന്നതാണ്.

പുതിയ ഹ്രസ്വചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് കഥാകൃത്തിനെ കാണാൻ പോകുന്ന വഴിയാണ് ലഹരി ഉപയോഗിച്ചതും നൃത്തം ചെയ്തതും. യുവാവിന് ലഹരിമരുന്ന് ലഭിച്ചതിന്റെ ഉറവിടത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.

NEWS
Advertisment