Advertisment

ഡാ​നി​യേ​ല്‍ ഡി ​റോ​സി ഫു​ട്ബോ​ളി​ല്‍ നി​ന്ന് വി​ര​മി​ച്ചു

New Update

റോം: ​ഇ​റ്റാ​ലി​യ​ന്‍ ഇ​തി​ഹാ​സ താ​രം ഡാ​നി​യേ​ല്‍ ഡി ​റോ​സി പ്ര​ഫ​ഷ​ണ​ല്‍ ഫു​ട്ബോ​ളി​ല്‍ നി​ന്ന് വി​ര​മി​ച്ചു. 36 വ​യ​സു​കാ​ര​നാ​യ റോ​സി 19 വ​ര്‍​ഷം നീ​ണ്ട ഫു​ട്ബോ​ള്‍ ക​രി​യ​റി​നാ​ണ് അ​വ​സാ​ന​മി​ട്ട​ത്.

Advertisment

publive-image

പ​രി​ക്ക് കാ​ര​ണം ക്ല​ബ്ബി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ കു​റ​ഞ്ഞ​തോ​ടെ​യാ​ണ് ക​ളി അ​വ​സാ​നി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

നി​ല​വി​ല്‍ അ​ര്‍​ജ​ന്‍റീ​ന​ന്‍ ക്ല​ബാ​യ ബോ​ക ജൂ​നി​യേ​ഴ്സി​ന്‍റെ താ​ര​മാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ധ്യ​നി​ര താ​ര​മാ​യ റോ​സി 18 വ​ര്‍​ഷ​ത്തോ​ളം ഇ​റ്റാ​ലി​യ​ന്‍ ക്ല​ബ് റോ​മ​യ്ക്ക് വേ​ണ്ടി​യാ​ണ് ക​ളി​ച്ച​ത്. 2000ല്‍ ​ഒ​സ്റ്റി​യ മ​രി​യി​ല്‍ നി​ന്നാ​ണ് റോ​സി റോ​മ​യി​ലേ​ക്ക് കൂ​ടു​മാ​റി​യ​ത്.

ടീ​മി​നാ​യി 18 സീ​സ​ണു​ക​ളി​ലാ​യി 616 മ​ത്സ​ര​ങ്ങ​ളി​ല്‍ താ​രം ക​ളി​ച്ചു. 63 ഗോ​ളു​ക​ളും അ​ദ്ദേ​ഹം വ​ല​യി​ലാ​ക്കി. 2019-2020 സീ​സ​ണി​ല്‍ ബോ​ക്ക​യി​ല്‍ എ​ത്തി​യ താ​രം ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ത​ന്നെ ഗോ​ള്‍ നേ​ടി​യി​രു​ന്നു. എ​ന്നാ​ല്‍ ആ​റു മ​ത്സ​ര​ങ്ങ​ള്‍ കൂ​ടി ക​ളി​ക്കാ​ന്‍ മാ​ത്ര​മാ​ണ് താ​ര​ത്തി​ന് അ​വ​സ​രം ല​ഭി​ച്ച​ത്.

dani d rosy football
Advertisment