Advertisment

ഐപിഎൽ കളിക്കുന്ന കാലത്ത് സഹതാരങ്ങളും വംശീയാധിക്ഷേപം നടത്തി; സമിയെ ‘കാലു’ എന്നു വിളിച്ച് ‘അധിക്ഷേപിച്ച’ താരത്തെ ആരാധകർ കണ്ടെത്തി; ആരാധകരുടെ ‘റഡാറി’ൽ കുരുങ്ങിയത് മുൻ ഇന്ത്യൻ പേസ് ബോളർ ഇഷാന്ത് ശർമ

New Update

ഹൈദരാബാദ്:ഐപിഎൽ കളിക്കുന്ന കാലത്ത് സഹതാരങ്ങളും വംശീയാധിക്ഷേപം നടത്തിയെന്ന ‍ഡാരൻ സമിയുടെ വെളിപ്പെടുത്തൽ ചർച്ചയാകുന്നതിനിടെ, സമിയെ ‘കാലു’ എന്നു വിളിച്ച താരങ്ങളെ തിരഞ്ഞ് ആരാധകർ. 2013–2014 കാലഘട്ടത്തിൽ സമിക്കൊപ്പം കളിച്ചിരുന്ന താരങ്ങളുടെ ചരിത്രം ചികഞ്ഞ ആരാധകർ, അവരിലൊരാൾ സമിയെ ‘കാലു’ എന്ന് വിശേഷിപ്പിച്ചത് പോസ്റ്റിട്ടതും കണ്ടെത്തി.

Advertisment

publive-image

മുൻ ഇന്ത്യൻ പേസ് ബോളർ ഇഷാന്ത് ശർമയാണ് ആരാധകരുടെ ‘റഡാറി’ൽ കുരുങ്ങിയത്. ഇതോടെ, സഹതാരങ്ങളും തന്നെ കാലു എന്നു വിളിച്ചിരുന്നുവെന്ന സമിയുടെ ആരോപണം സത്യമാണെന്ന് വ്യക്തമായി.

ഇഷാന്ത് ശർമ അക്കാലത്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു ചിത്രത്തിലാണ് ഡാരൻ സമിയെ ‘കാലു’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. അക്കാലത്ത് സൺറൈസേഴ്സ് താരങ്ങളായിരുന്ന ഭുവനേശ്വർ കമാർ, ഡാരൻ സമി, ഡെയ്ൽ സ്റ്റെയ്ൻ എന്നിവർക്കൊപ്പം പകർത്തിയ ചിത്രം പങ്കുവച്ച് ഇഷാന്ത് കുറിച്ച വാക്കുകളിങ്ങനെ:

‘ഞാൻ, ഭുവി, കാലു, ഗൺ സൺറൈസേഴ്സ്’ – ചിത്രത്തിലെ ഓരോരുത്തരുടെയും സ്ഥാനമനുസരിച്ച് സമിയെയാണ് ഇഷാന്ത് ‘കാലു’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് എന്ന് വ്യക്തം.

ഇതിനിടെ, ഇന്ത്യൻ ക്രിക്കറ്റ് താരം വി.വി.എസ്.ലക്ഷ്മണിന് ജൻമദിനാശംസകൾ നേർന്ന് 2013–14 കാലഘട്ടത്തിൽ സമി നടത്തിയ ഒരു ട്വീറ്റും സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. അക്കാലത്ത് ഇരുവരും ഒരുമിച്ചാണ് കളിച്ചിരുന്നത്. ട്വീറ്റിൽ ‘ഡാർക് കാലു’ എന്ന വാക്ക് സമി ഉപയോഗിച്ചിട്ടുണ്ട്. ഇത് ലക്ഷ്മൺ അദ്ദേഹത്തെ വിളിച്ചിരുന്ന പേരാണെന്നാണ് ചില ആരാധകരുടെ ‘കണ്ടെത്തൽ’.

daran sami ishanth sarma
Advertisment