മോഹന്‍ലാലിനെക്കുറിച്ച് മമ്മൂട്ടി ചെയ്ത 2 ശപഥങ്ങളില്‍ ഒന്ന് നിറവേറി. രണ്ടാമത്തേതിന് അരങ്ങൊരുങ്ങുന്നു ! പകൽ ഇരക്കൊപ്പവും രാത്രി വേട്ടക്കാരനൊപ്പവും നിൽക്കുന്നവര്‍ സിനിമയില്‍ മാത്രമല്ല , രാഷ്ട്രീയത്തിലും ..?

ദാസനും വിജയനും
Wednesday, July 18, 2018

കുമ്പസാരക്കൂട്ടിൽ കുമ്പിട്ടിരിക്കുമ്പോൾ കരി ഓയിൽ ഒഴിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിൽ അസഹിഷ്‌ണിതക്കാരുടെ സമ്മേളനം .

പണ്ട് കേരള സർവകലാശാല വൈസ് ചാൻസലറായിരുന്ന യു ആർ അനന്തമൂർത്തിയെ കരി ഓയിൽ ഒഴിച്ച നാടാണ് കേരളം . പിന്നീട് ഒഴിച്ചവർക്ക് തന്നെ ദുഖിക്കേണ്ടിവന്നു .

അതുപോലെ ഐഎംഎഫുകാരെയും കരി ഓയിൽ ഒഴിച്ചു , പിന്നീട് അവരുടെ കാല് പിടിക്കേണ്ടതായും വന്നു . എന്തൊക്കെത്തന്നെയായാലും ശശി തരൂരിനെതിരെ കരി ഓയിൽ ഒഴിക്കുന്നത് ഒഴിച്ചവർക്ക് നഷ്ടം തന്നെയാണ് .

ഈ ലോകത്ത് ചിലരെ പിണക്കാതിരിക്കുന്നതാണ് ബുദ്ധി, അല്ലെങ്കിൽ അവരെ ചൊടിപ്പിക്കാതിരിക്കുന്നതാണ് നല്ലത് .

ചെയ്യാത്ത കുറ്റങ്ങളുടെ പേരിൽ കോടതികൾ കയറ്റി ഇറക്കിയും അറസ്റ്റ് വാറണ്ടുകൾ പുറപ്പെടുവിച്ചും ഒക്കെ ചിലരെയൊക്കെ പിടിപ്പിക്കാം . പക്ഷെ വേറെ ചിലരെ അങ്ങനെ പേടിപ്പിക്കുവാൻ തുടങ്ങിയാൽ അവരായിരിക്കും നിങ്ങളുടെ അന്തകൻ എന്ന് ഓർമ്മിക്കുന്നത് നന്ന് .

ശശി തരൂർ പറഞ്ഞതുപോലെ പാകിസ്ഥാൻ തന്നെ ഉദാഹരണമായി നമ്മുക്ക് എടുക്കാം . പാകിസ്താനിലെ എന്നത്തേയും മികച്ച ഭരണാധികാരിയായിരുന്നു ജനറൽ പർവേസ് മുഷറഫ് .

അമേരിക്കയുമായും ഇന്ത്യയുമായും ചൈനയുമായും റഷ്യയുമായും അഫ്ഘാനുമായും സമദൂരം പാലിച്ചുകൊണ്ട്‌ രാജ്യ പുരോഗതിയിൽ ശ്രദ്ധ ചെലുത്തിയിരുന്ന ഒരു നല്ല ഭരണാധികാരി .

ചുമ്മാ നിസാരകാര്യത്തിന് സൈനിക മേധാവിയായിരുന്ന ഇഫ്തിക്കർ ചൗധരിയുമായി കൊമ്പ് കോർത്തപ്പോൾ ഒരു നിമിഷം എല്ലാം തകർന്നടിഞ്ഞു. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ അവസ്ഥ അറിയാമല്ലോ ?

തമിഴ്‍നാട്ടിൽ അമ്മ ജയലളിത ഒരു നിയമസഭാ സീറ്റൊഴികെ എല്ലാം തുത്തുവാരിയപ്പോൾ അഹങ്കാരം തലക്കടിച്ച് പാവം കലൈജ്ഞരെ പൊക്കിയെടുത്ത് അറസ്റ്റ് ചെയ്ത് ജയിലിൽ ആക്കി .

അടുത്ത തിരഞ്ഞെടുപ്പിൽ ഒരു സീറ്റൊഴികെ എല്ലാ സീറ്റിലും കലൈഞ്ജർ ജയിച്ചു കയറിയപ്പോൾ അമ്മയെ സാരിയുരിഞ്ഞു പൊക്കിയെടുത്ത് ജയിലിൽ ആക്കി . അങ്ങനെ ഈ ലോകത്ത് ഒന്നും തന്നെ ശാശ്വതമായി ഇല്ല എന്നതിന്റെ എത്രയോ തെളിവുകൾ നമ്മുക്ക് മുന്നിൽ ഇന്നും കാണുന്നു .

ലോകം കണ്ട ബുദ്ധിജീവികളായ മൻമോഹൻ സിങ്ങിനെയോ, ശശി തരൂരിനെയോ, പി ചിദംബരത്തെയോ ജയിലിൽ ഇടുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് കേസുകൾകൊണ്ട് വരിഞ്ഞു മുറുക്കിയാൽ നഷ്ടം നരേന്ദ്ര മോദിക്കും അമിത് ഷാക്കും മാത്രം ആയിരിക്കും .

തിരഞ്ഞെടുപ്പുകളിൽ ചിലവഴിക്കുവാൻ പണമില്ലാതെ അലയുന്ന കോൺഗ്രസ്സ് പാർട്ടിക്ക് പി ചിദംബരം പോലുള്ളവർ വിചാരിച്ചാൽ ഇനിയും പണമൊഴുക്കാം.

അഹമ്മ്ദ് പട്ടേലിന്റെ രാജ്യസഭാ തിരഞ്ഞെടുപ്പ് പോലെ വാശി പിടിപ്പിച്ചാൽ ഇനിയും ഡികെ പ്രകാശുമാർ ഉയിർത്തെഴുന്നേൽക്കും എന്നത് ഓർക്കുന്നത് നല്ലതായിരിക്കും .

ഇന്നിപ്പോൾ കേരള മുഖ്യമന്ത്രി ആകുവാൻ ഏറ്റവും യോഗ്യൻ ശശി തരൂർ തന്നെയാണ് . അല്ലാതെ എംഎംഹസനോ മുല്ലപ്പള്ളി രാമചന്ദ്രനോ രമേശ് ചെന്നിത്തലയോ അല്ല ഇന്നിപ്പോൾ കേരളത്തിന്നാവശ്യം .

പാർട്ടിയിൽ നിന്നും കൊഴിഞ്ഞുപോകുന്ന യുവതലമുറയെയും വിവരവും വിദ്യാഭ്യാസവും ഉള്ളവരെയും പിടിച്ചു നിർത്തുവാൻ ശശി തരൂർ പോലെയുള്ളവർ കേരളത്തിന്നാവശ്യമാണ് .

സ്വിറ്റ്സര്‍ലൻഡ് പോലത്തെ പുണ്യമാക്കപ്പെട്ട ഒരു നാടിനെ അർഹതയില്ലാത്തവർ ഭരണചക്രം തിരിച്ചുകൊണ്ട് വികസനത്തെയും മറ്റും അട്ടിമറിച്ചുകൊണ്ട് കാണിക്കുന്ന പേക്കൂത്തുകൾക്ക് ഇനിയെങ്കിലും തടയിട്ടില്ലെങ്കിൽ ആഫ്രിക്കൻ ഒച്ചുകൾ വീടുകളിൽ വിലസും, ആനക്കൂട്ടങ്ങൾ വിശപ്പ് മാറ്റുവാൻ നാട്ടിലേക്ക് ഇറങ്ങും. വരൾച്ച രൂക്ഷമാകും. ഒപ്പം ഉരുൾപ്പൊട്ടലുകളും .

”വർഗീയത തുലയട്ടെ” എന്നുള്ള പോസ്റ്ററുകളും ബാനറുകളും കാണുമ്പോൾ ചിരി വരുന്നു .

കാരണം പണ്ടൊക്കെ ”സാമ്രാജ്യത്വം തുലയട്ടെ” എന്നുറക്കെ മുദ്രാവാക്യം വിളിച്ചവർ തന്നെ ഇപ്പോൾ ഇല്ലാത്ത അവാർഡുകൾ വാങ്ങുവാൻ അമേരിക്കയിൽ കയറി നിരങ്ങുമ്പോഴും അവരുടെയൊക്കെ മക്കൾ സാമ്രാജ്യത്വ രാജ്യങ്ങളിലെ കുത്തക ബാങ്കുകളിലും മറ്റും ജോലി ചെയ്യുന്നത് കാണുമ്പോഴും അവരെയൊക്കെ തേടി സാമ്രാജ്യത്വ കിങ്കരന്മാർ നാട്ടിലേക്ക് വിമാനം കയറുന്നത് കാണുമ്പോഴും കുടുകുടെ ചിരിക്കാതെ വയ്യല്ലോ ?

പകൽ ഇരക്കൊപ്പവും നേരം ഇരുട്ടുമ്പോൾ വേട്ടക്കാരനോടോപ്പവും നിൽക്കുന്ന ഒരു സമൂഹമാണ് നമ്മുടേത് . വലിയ ആദർശം വിളമ്പുന്ന സിനിമാക്കാരും അധികം ആദർശമൊന്നും കൈമുതൽ ആയി ഇല്ലാത്ത രാഷ്ട്രീയക്കാരും വരെ ഇപ്പോൾ ” ‘ഇരക്കൊപ്പംവേട്ടക്കാരനുമൊപ്പവും’ എന്ന സമദൂര സിദ്ധാന്തമാണ് കടം കൊണ്ടിട്ടുള്ളത് .

വർഗീയത നിറഞ്ഞു തുളുമ്പി കേവലം ഒരു പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുവാൻ ആകാതെ കോൺഗ്രസ്സ് വലയുമ്പോൾ അസഹനീയമായ ഗ്രൂപ്പ് വഴക്കിൽ പെട്ട് പ്രസിഡണ്ടില്ലാതെ ബിജെപിയും ചക്രശ്വാസം വിടുന്നു .

പോലീസുകാരെക്കൊണ്ട് പൊറുതിമുട്ടിയ ഒരു മുഖ്യമന്ത്രീയും പാർട്ടി സെക്രട്ടറിയും ഒരു ഭാഗത്ത് ഉപദേശകരാൽ ജീവിതം ഹോമിക്കുന്നു . പിന്നെയുള്ളത് പടിക്കു പുറത്തായ കുറെ ബുദ്ധിജീവി പത്ര/ചാനൽ പ്രവർത്തകരും . അവർക്ക് ഇടക്കിടക്ക് മുഖ്യമന്ത്രിയിൽ നിന്നും ആട്ടും തുപ്പും കേട്ടില്ലെങ്കിൽ ഉറക്കം വരില്ലത്രേ !!!

മമ്മൂട്ടിയുടെ ശപഥവും മോഹന്‍ലാലിന്‍റെ ഇന്നത്തെ ഗതിയും

മമ്മുട്ടി പണ്ട് ശപഥം ചെയ്തിട്ടുണ്ട് , എൻഎഫ് വർഗീസിന്റെ മുന്നിൽ വെച്ച് ; സാക്ഷി കൊച്ചിൻ ഹനീഫക്ക .

‘ മലയാളത്തിലെ ഏറ്റവും കളക്ഷൻ നേടുന്ന കോമഡി ചിത്രം എന്റേതായിരിക്കും , കൂടാതെ എന്നെങ്കിലും ഒരു സിനിമയിൽ അവനെ (മോഹൻലാലിനെ ) എന്റെ അച്ഛനായി ഞാൻ അഭിനയിപ്പിക്കും ‘ എന്ന്‍ ( പടയോട്ടം സിനിമയിൽ മോഹൻലാലിൻറെ അച്ഛനായി മമ്മുട്ടി അഭിനയിക്കേണ്ടി വന്നതിന്റെ തിരിച്ചടി ).

ഒരു ശപഥം ഏതാണ്ട് രാജമാണിക്യത്തിലൂടെ മമ്മുട്ടി നിറവേറ്റി . രണ്ടാമത്തേത് ഇപ്പൊൾ അടുത്തുതന്നെ നിറവേറ്റും എന്നതാണ് നമ്മുക്ക് ഊഹിച്ചാൽ മനസ്സിലാക്കാവുന്നത്. അതിന്റെ തുടക്കമാണ് ലാലിനെക്കൊണ്ട് അമ്മയുടെ തലപ്പത്ത് കയറ്റി ഇരുത്തിയത്.

കാരണം ഇപ്പോൾ തന്നെ ലാലേട്ടൻ എല്ലാം മാറ്റിപ്പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഇരക്കൊപ്പവും വേട്ടക്കാരനൊപ്പവും ഒരേ പോലെ സഞ്ചരിക്കുവാൻ ലാലേട്ടന് മാത്രമേ ആകൂ എന്നുറപ്പുണ്ട് .

ഒരു വര്‍ഷം ആ സീറ്റിൽ ഇരിക്കുന്നതോടെ മറ്റൊരു കുഞ്ചൻ അല്ലെങ്കിൽ ഇടവേള ലെവലിലേക്ക് ലാലേട്ടൻ പോയാൽ അത്ഭുതപ്പെടേണ്ടതില്ല .

സച്ചിൻ ടെണ്ടുൽക്കർ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ആയിരുന്ന സമയത്ത് അദ്ദേഹത്തിന് കൂടുതൽ കളികൾ ജയിപ്പിക്കുവാനോ സ്വന്തം റൺസുകൾ കൂട്ടുവാനോ സാധിച്ചിരുന്നില്ല .

പ്രെഷർ അല്ലെങ്കിൽ ടെൻഷൻ അദ്ദേഹത്തെ വേട്ടയാടിയിരുന്നു. അതുപോലെയാണ് ലാലേട്ടന്റെ ഇന്നത്തെ അവസ്ഥ . അദ്ദേഹത്തിന് കണ്ണിൽ കണ്ട നടീ നടന്മാരുടെ പ്രശ്നം പരിഹരിക്കുവാനേ നേരം കാണുകയുള്ളൂ . ഒരു ഇത്തിക്കരപ്പക്കിയിൽ നിന്നും ഒടിയനിലേക്കുള്ള ദൂരം .

അസഹിഷ്ണുതയാണ് ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ചിലർക്ക് എന്തും ആവാം .. ചിലർക്ക് ഒന്നും പാടില്ല .. എന്ന തത്വം ഇപ്പോൾ കേരളത്തെ വേട്ടയാടുന്നു .

ഷുവൈബിനെ വെട്ടി നുറുക്കാം പക്ഷെ അഭിമന്യുവിനെ തൊടാൻ പാടില്ല . രാഹുൽഗാന്ധിയെ പപ്പുമോൻ എന്ന് വിളിക്കാം, പക്ഷെ മോഡിജിയെ പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത് . പ്രതിപക്ഷത്തുള്ളപ്പോൾ പത്രക്കാർ പറയുന്നതൊക്കെ ശരി , മുഖ്യമന്ത്രിയായാൽ കടക്കൂ പുറത്ത് .

പശുവിന്റെ മുലകളിൽ നിന്നും പാൽ ഊറ്റി കുടിക്കാം പക്ഷെ പശുവിനെ തൊടാൻ പാടില്ല . ഒരു മതത്തിൽപെട്ട സഭകളുടെ പാരകളിൽ പെട്ട് അച്ചന്മാർ അറസ്റ്റ് ചെയ്യപ്പെടുന്നു . കുമ്പസാരം ഒരു വൃത്തികെട്ട വാക്കായി മാറുന്നു .

എസ്ഡിപിഐ ഹർത്താൽ പ്രഖ്യാപിക്കുന്നു , വല്യേട്ടൻ വേണ്ട എന്ന് പറഞ്ഞപ്പോൾ പിൻ‌വലിക്കുന്നു . ഇങ്ങനെയൊക്കെയാണ് ഇന്നിപ്പോൾ വിവരമുള്ളവരുടെ നാട്ടിൽ നടക്കുന്ന പേക്കൂത്തുകൾ .

ബാക്കിയുള്ള ജീവിതം എല്ലാം പിസി ജോർജിൽ സമർപ്പിക്കുന്നു. ഇനിയും കുമ്പസാരങ്ങൾ ചെയ്യുവാൻ സമയമില്ലാത്തതിനാൽ എല്ലാം അവസാനിപ്പിച്ചുകൊണ്ട്,

ജില്ലാ കാര്യവാഹ് ദാസനും കരിഓയിൽ വീരൻ വിജയനും

×