Advertisment

മമ്മൂട്ടിയുടെ ഇന്ത്യന്‍ റുപ്പിയ സ്നേഹവും മോഹന്‍ലാലിന്‍റെ റോക്ക് ൻ റോൾ കളികളും. ഇടവേള മോഹന്‍ലാലാകാന്‍ നോക്കിയപ്പോള്‍ ലാല്‍ ഇടവേളയായി മാറിയല്ലോ ? കഷ്ടം !!

New Update

publive-image

Advertisment

കിരീടത്തിലെ സേതുമാധവനും , ഹിസ് ഹൈനസ് അബ്ദുള്ളയിലെ അബ്ദുള്ളയും, പാദമുദ്രയിലെ മാതു പണ്ടാരവും സോപ്പ് കുട്ടപ്പനും, ചിത്രത്തിലെ വിഷ്ണുവും, കിലുക്കത്തിലെ ജോജിയും ഭരതത്തിലെ കല്ലിയൂർ ഗോപിനാഥനും, നാടോടിക്കാറ്റിലെ ദാസനും , ഗാന്ധിനഗറിലെ സേതുവും, സന്മനസ്സിലെ ഗോപാലകൃഷ്ണപ്പണിക്കരും, വരവേൽപ്പിലെ മുരളിയും , രാജാവിന്റെ മകനിലെ വിൻസെന്റ് ഗോമസും, ഇരുപതാം നൂറ്റാണ്ടിലെ സാഗർ ഏലിയാസ് ജാക്കിയും എല്ലാം മലയാളിയുടെ മനസ്സിനകത്തേക്ക് നാമറിയാതെ മോഹൻലാൽ എന്ന ഒരു പച്ചമനുഷ്യൻ നുഴഞ്ഞു കയറിയ ഒരു കാലഘട്ടം നമുക്കുണ്ടായിരുന്നു.

ഇന്നിപ്പോൾ സംവിധായക മികവിന്റെ പേരിലെ ദൃശ്യവും, സോഷ്യൽമീഡിയ ക്യാമ്പയിൻ മികവിന്റെ പുലിമുരുകനും ലാലേട്ടനെ രക്ഷിക്കുവാൻ എത്തിയെങ്കിലും കഴിഞ്ഞ പത്ത് കൊല്ലമായി അദ്ദേഹത്തിന്റെ തീരുമാനങ്ങൾ എല്ലാം പാളിച്ചകളായിരുന്നു.

publive-image

'വൈകീട്ടെന്താ പരിപാടി' മുതലുള്ള പരസ്യങ്ങളും ഇന്നിപ്പോൾ ബിഗ്‌ബോസ് പോലത്തെ അലമ്പ് ടിവി ഷോ വരെ ലാലേട്ടൻ വന്നു നിൽക്കുമ്പോൾ ഒരു നല്ല മനുഷ്യന് എത്രത്തോളം അധഃപതിക്കാം എന്നുള്ളത് നേരെ ചൊവ്വേ അദ്ദേഹം നമ്മെ മനസ്സിലാക്കി തരുന്നു .

ചിലർക്ക് ചിലത് പറഞ്ഞിട്ടുണ്ട് . ഉദാഹരണമായി നമ്മുടെ മെഗാ സ്റ്റാര്‍ എന്നും സമ്പത്തിന്‍റെയും പ്രതാപത്തിന്റെയും പിന്നാലെ ജീവിക്കുന്ന ഒരു വല്യേട്ടനാണ്. വല്യേട്ടൻ എന്ന് പറയുന്നത് അങ്ങേർക്ക് ഇഷ്ടമല്ലെങ്കിലും ചെയ്തികൾ എല്ലാം എന്നും ഒരു വലിയേട്ടന്റെതായിരുന്നു .

എന്നിട്ടും പൊന്തന്മാടയും വിധേയനും മതിലുകളും പോലത്തെ ചിത്രങ്ങളിൽ പണം നോക്കാതെ അഭിനയിച്ചുകൊണ്ട് അത്യാവശ്യം അവാർഡുകൾ വാങ്ങിയെടുക്കുവാനും അഭിനയ മികവുകൾ കാണിക്കുവാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.

publive-image

പണം എണ്ണിവാങ്ങുവാനുള്ള അദ്ദേഹത്തിന്റെ നൈപുണ്യം വേറെ തന്നെയാണ് . എത്ര വലിയവൻ ആയാലും ചെറിയവൻ ആയാലും പണം കിട്ടിയില്ലെങ്കിൽ അങ്ങേര് പിണങ്ങും . ഗുണം മുഴുവൻ അനുഭവിച്ചാലും പണം കിട്ടിയില്ലെങ്കിൽ മെഗാ സ്റ്റാര്‍ പലിശക്കാരന്റെ സ്വഭാവമാണ് പിന്നീട് കാണിക്കുക .

ആളും തരവും നേരവും കാലവും നോക്കാതെ മനുഷ്യനെ പച്ചയായി അധിക്ഷേപിച്ചുകൊണ്ട് എന്തെങ്കിലുമൊക്കെ വാങ്ങിയെടുക്കും . ഉരുളിയെങ്കിൽ ഉരുളി കിണ്ടിയെങ്കിൽ കിണ്ടി .

അക്കാര്യത്തിൽ യാതൊരു കണ്ണിൽ ചോരയുമില്ലാതെ പ്രവർത്തിച്ചു കളയും . എന്നാലോ അങ്ങേരു കൊടുക്കുവാനുള്ള പണം ആണെങ്കിൽ എന്തോന്ന് പണം എന്നും ചോദിച്ചു തടിതപ്പും .

അങ്ങനെ ഒരു സന്ദർഭം വന്നാൽ ഞാൻ ഒന്നുമറിഞ്ഞില്ലേ രാമനാരായണ കളിക്കുവാനും മെഗാസ്റ്റാർ മിടുക്കനാണ്. അങ്ങേരുടെ ഏഴ്‌സിനിമകളുടെ വിജയാഘോഷം ദുബായിൽ ഒരു ചരിത്ര സംഭവമാക്കിയതിന്റെ ക്ഷീണം തീരാത്തവരാണ് ഞങ്ങൾ .

ഒപ്പം അങ്ങേരുടെ കമ്പനിയിൽ പണിയെടുത്തതിന്റെ അഞ്ച് മാസത്തെ ശമ്പളം കിട്ടാത്തതും ഇപ്പോഴും വേദനയായി അവശേഷിക്കുന്നു.

publive-image

എന്നാലോ, നമ്മുടെ ലാലേട്ടൻ പ്രേംനസീറിന്റെ അനുജനാണ്, പണത്തിന്റെ കാര്യത്തിൽ . അദ്ദേഹത്തിന് കൂട്ടുകാർ, നല്ല വർത്തമാനം, നേരമ്പോക്ക് അല്ലെങ്കിൽ രണ്ടെണ്ണം അടിക്കണം എന്നൊക്കെയുള്ളൂ .

നിർമ്മാതാക്കൾ പണം കൊടുത്തില്ലെങ്കിലും അടുത്ത പടത്തിന് ഡേറ്റ് കൊടുക്കും, കുറച്ചൊക്കെ വിഷമങ്ങളും കഷ്ടപ്പാടുകളും പറഞ്ഞാൽ മതി . എത്രയോ വണ്ടിച്ചെക്കുകൾ ലാലേട്ടന്റെ അലമാരയിൽ ചില്ലിട്ടു സൂക്ഷിച്ചിരിക്കുന്നു . പക്ഷെ അന്നൊക്കെ നല്ലതുമാത്രമായ ചിത്രങ്ങൾ ലാലേട്ടന് സംവിധായകരും നിർമ്മാതാക്കളും നൽകിയിരുന്നു .

എന്ത് തൊട്ടാലും പൊന്നാക്കുന്ന ഒരു കാലഘട്ടം ലാലേട്ടന്റേതായി കേരളത്തിൽ ഉണ്ടായിരുന്നു . പക്ഷെ ഒന്ന് രണ്ട് ആളുകൾ ലാലേട്ടന്റെ ജീവിതത്തിലേക്ക് അനാവശ്യമായി കടന്നു വന്നപ്പോൾ കാര്യങ്ങൾ തകിടം മറിഞ്ഞു.

publive-image

ലാലേട്ടന് വേണ്ടി എഴുതിയ ഒരു കഥ കേൾക്കണമെങ്കിൽ അഞ്ച് ലക്ഷം രൂപ കെട്ടിവെക്കണം, അതും ഡ്രൈവറായ നിർമ്മാതാവായിരിക്കും കഥ കേൾക്കുക .

കഥ ഇഷ്ടമായാൽ അഞ്ച് ലക്ഷം ശമ്പളത്തിൽ കുറക്കും, അല്ലെങ്കിൽ അഞ്ച് ലക്ഷം പള്ളിക്കാട്ടിൽ പോയ മയ്യിത്ത് പോലെ ആകും . അങ്ങനെ ഇറങ്ങിയ സിനിമകളാണ് ഹരിഹരൻ പിള്ള ഹാപ്പിയാണ് , അലക്‌സാണ്ടർ ദി ഗ്രേറ്റ് , വാമനപുരം ബസ് റൂട്ട് , റെഡ് ചില്ലീസ് , റോക്ക് ൻ റോൾ , ഫ്‌ളാഷ് , ആകാശഗോപുരം , മാടമ്പി , കോളേജ് കുമാരൻ തുടങ്ങിയ ട്രൗസർ കീറി പടങ്ങൾ . ഡ്രൈവറുടെ സെലക്ഷനായിരുന്നു എല്ലാം .

അതോടൊപ്പം കണക്കുനോക്കുവാനായി ഒരാളും അക്കൂട്ടത്തിലേയ്ക്ക് ഇടിച്ചു കയറി. കലയുമായി പുലബന്ധം പോലുമില്ലാത്തയാളായ ഈ കണക്കപ്പിള്ളയുടെ സമ്മാനങ്ങളാണ് 'വൈകീട്ടെന്താ പരിപാടിയും' , 'വീട്ടിൽ സ്വർണ്ണം വെച്ചിട്ടെന്തിനാ' എന്ന പരസ്യങ്ങളും ഒക്കെ .

publive-image

പുള്ളിയുടെ ഏറ്റവും വലിയ സംഭാവന നമ്മുടെ കോമൺ വെൽത്ത് ഗെയിംസില്‍  ലാലേട്ടനെക്കൊണ്ട് കുരങ്ങു കളിപ്പിച്ച സംഭവമാണ്. ലാലിസം എന്നൊക്കെ തട്ടുതളിപ്പൻ ഷോയിലൂടെ ലാലേട്ടൻ ആറ്റുനോറ്റ് വാങ്ങിയ വെള്ളായണിയിലെ ഭൂമി വിൽക്കേണ്ടി വന്നു .

അതേ കുരങ്ങുകളി ഇപ്പോൾ ആസ്ട്രേലിയയിലും ചെയ്തു, അതിപ്പോൾ കേസ് നടക്കുകയാണ്. അതിന്റെ പേരിൽ ബുർജ് ഖലീഫയിലെ അപ്പാർട്ട്മെന്റ് വിൽക്കാതിരിക്കട്ടെ .

ഇന്നിപ്പോൾ അവരുടെ ചൊൽപ്പടി പ്രകാരം അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ലാലേട്ടനെ അവർ അവരോഹിപ്പിച്ചപ്പോൾ കാലങ്ങളായി അവർ നോട്ടമിട്ടിരുന്ന അമ്മയുടെ കണക്കുകൾ അവരുടെ കൈകളിൽ സുരക്ഷിതമായി എത്തി .

ഇൻകം ടാക്സ് വെട്ടിപ്പിന്റെ ഇന്റർനാഷണൽ നേതാക്കളായ അവരൊക്കെ ചേർന്ന് അമ്മയെ ഒരു ടാക്സ് വെട്ടിപ്പ് കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നതിൻറെ ഭാഗമായാണ് ഈ കളികൾ .

അസുഖം വന്ന കലാകാരന്മാർക്ക് സംഭാവന കൊടുക്കുന്നുവെന്ന പേരിൽ കോടികൾ എഴുതിത്തള്ളുവാനുള്ള പടപ്പുറപ്പാട് . ഇടവേള ലാലേട്ടന്റെ ഒപ്പം വളരാം എന്നാണ് കരുതിയെങ്കില്‍ അനുഭവം തിരിച്ചായി, ഇന്നിപ്പോൾ ഇടവേളയിലേക്ക് ഇകഴ്ന്നിരിക്കുകയാണ് ലാലേട്ടൻ .

publive-image

ലാലേട്ടൻ പണത്തിന്റെ പിന്നിൽ പോകുന്ന ആളല്ല , മോഹൻലാൽ എന്ന നടന്റെ മുപ്പത് വർഷങ്ങളുടെ വിജയാഘോഷം ഞങ്ങൾ ലോകം മുഴുവൻ നടത്തിയപ്പോൾ ഒരു നയാ പൈസ വാങ്ങാത്ത ആളാണ് ലാലേട്ടൻ .

ഇത്രയും ആത്മാർഥമായി അഭിനയിക്കുന്ന അല്ലെങ്കിൽ ജീവിക്കുന്ന ലാലേട്ടൻ എന്തിനീ ക്രൂരകൃത്യം ചെയ്യുന്നു. എന്തിനീ പണിക്ക് പോകുന്നു എന്നൊരു വിഷമം ഏതൊരു കേരളീയന്റേയും മനസ്സിൽ നുരഞ്ഞു പൊങ്ങുന്നു .

ബിഗ് ബോസും അമ്മയും ലാലേട്ടനെ വളരെ മോശക്കാരൻ ആക്കിയിരിക്കുന്നു . ചിലർ പറയുന്നു ശ്രീനാഥിന്റെ ആത്മാവാണ് ഇക്കളികൾ കളിപ്പിക്കുന്നത് എന്ന് , ചിലർ പറയുന്നു ശങ്കറിന്റെയും ജോസിന്റെയും രവീന്ദ്രന്റെയും ദേവന്റെയും മനസ്സുകളുടെ വേദനയാണെന്ന്, ചിലർ പറയുന്നു പെണ്ണുങ്ങളുടെ ശാപമായിരിക്കും എന്ന് . ഞങ്ങൾ ഇതൊന്നും വിശ്വസിക്കുന്നില്ല ...

ലാലേട്ടൻ മറ്റുള്ളവരുടെ വാക്കുകൾ കേട്ട് പണത്തിന്റെ പിന്നാലെ പോകല്ലേ എന്നഭ്യർത്ഥിച്ചുകൊണ്ട് ....

നാടോടിക്കാറ്റ് സിനിമ വീണ്ടും വീണ്ടും കണ്ടുകൊണ്ട് ദാസനും ബിഗ്‌ബോസിലെ വിജയനും

Advertisment