Advertisment

ദസ്മാന്‍ ഡയബറ്റീസ് ഇന്‍സ്റ്റിറ്റ്യൂട്ട് കുവൈറ്റില്‍ പ്രമേഹ ബോധവത്ക്കരണ ഇവന്റ് സംഘടിപ്പിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റിലെ പ്രമേഹ ബോധവത്ക്കരണ രംഗത്തെ പ്രമുഖ പ്രചാരകരും കുവൈറ്റ് ഫൗണ്ടേഷന്‍ ഫോര്‍ അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സസിന്റെ കീഴില്‍ സ്ഥാപിക്കപ്പെട്ടതുമായ ദസ്മാന്‍ ഡയബറ്റീസ് ഇന്‍സ്റ്റിറ്റ്യൂട്ട് കുവൈറ്റില്‍ പ്രമേഹ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു.

Advertisment

publive-image

നവംബര്‍ 21ന് വേള്‍ഡ് ഡയബറ്റിസ് ദിനത്തിലാണ് ഇവന്റ് സംഘടിപ്പിക്കുന്നത് . ഇവന്റില്‍ പങ്കെടുക്കുന്ന സന്ദര്‍ശകര്‍ക്ക് ഡയബറ്റീസ് വിദഗ്ധരെയും ഡയറ്റീഷ്യന്‍മാരെയും സന്ദര്‍ശിക്കാന്‍ അവസരം ഉണ്ടായിരിക്കുന്നതാണ്.

publive-image

ആരോഗ്യകരമായ ജീവിതരീതി പരിശീലിക്കുന്നതു സംബന്ധിച്ചും പ്രമേഹ രോഗത്തിന്റെ വിവിധ വശങ്ങളെ കുറിച്ചും വിദഗ്ധര്‍ സന്ദര്‍ശകര്‍ക്ക് വിശദീകരിച്ചു നല്‍കും .

publive-image

ആളുകളിലെ അപകടകരമായ ജീവിത രീതി തടയുന്നതിനും നിയന്ത്രിക്കുന്നതിനുമാണ് ഇവന്റ് ലക്ഷ്യമാക്കുന്നത് . രക്തത്തിലെ പഞ്ചസാരയുടെ അളവ് കണ്ടെത്തുന്നതിനും മറ്റുമായി നിരവധി പരിശോധനകളും അന്നെ ദിവസം സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

kuwait
Advertisment