Advertisment

ഡാറ്റ സയന്‍സസ് ആന്‍ഡ് ബിസിനസ് അനലിറ്റിക്‌സില്‍ ഓണ്‍ലൈന്‍ കോഴ്‌സിന് അപേക്ഷിക്കാം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: ശിവ് നാഡാര്‍ സര്‍വകലാശാലയില്‍ ഡാറ്റ സയന്‍സസ് ആന്‍ഡ് അനലിറ്റിക്‌സ് ഫോര്‍ ബിസിനസ് (ഡി.എസ്.എ.ബി) എന്ന പുതിയ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ആരംഭിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഡൊമെയ്ന്‍ പരിജ്ഞാനവും സാങ്കേതിക നൈപുണ്യവും ലഭിക്കുന്നതിനുള്ള പരിശീലനം നല്‍കുകയാണ് പ്രോഗ്രാം ലക്ഷ്യമിടുന്നത്. 14 ആഴ്ച ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ കോഴ്‌സ് ജൂലൈ മാസം അവസാനത്തോടെ ആരംഭിക്കും.

Advertisment

ഡാറ്റ സയന്‍സസ്, ബിസിനസ് അനലിറ്റിക്‌സ് എന്നീ മേഖലകളില്‍ ആഗോളതലത്തില്‍ അംഗീകാരം നേടിയ ജിഗ്‌സൊ അക്കാദമിയുമായി ചേര്‍ന്നാണ് ശിവ് നാഡാര്‍ സര്‍വകലാശാല പുതിയ ഓണ്‍ലൈന്‍ കോഴ്‌സ് നടത്തുന്നത്. യഥാര്‍ത്ഥ ബിസിനസ്സ് കേസ് പഠനങ്ങള്‍ ഉപയോഗിച്ചുള്ളതാണ് അദ്ധ്യാപന രീതി. ജിഗ്‌സൊയിലെയും ശിവ് നാഡാര്‍ സര്‍വകലാശാലയിലെയും പരിചയസമ്പന്നരായ പ്രാക്ടീഷണര്‍ ഫാക്കല്‍റ്റി അംഗങ്ങളും പരിചയസമ്പന്നരായ മറ്റ് അക്കാദമിക് വിദഗ്ധരുമാണ് ക്ലാസ്സുകള്‍ നയിക്കുന്നത്. അനലിറ്റിക്‌സ് വ്യവസായത്തിലോ അല്ലെങ്കില്‍ അനലിറ്റിക്‌സ് ഉപയോഗിക്കുന്ന മറ്റ് മേഖലകളിലോ തൊഴില്‍ നോക്കുന്നവര്‍ക്ക് ഈ കോഴ്‌സ് ഗുണം ചെയ്യും.

എസ്‌ക്യുഎല്‍, പൈത്തണ്‍, ടെന്‍സര്‍ഫ്‌ലോ, ടബ്ലോ പോലെയുള്ള സോഫ്റ്റ്‌വെയറുകളില്‍ അവശ്യ സാങ്കേതിക കഴിവുകള്‍ വികസിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ പ്രോഗ്രാമിലൂടെ സാധിക്കും. മോഡലിംഗ്, ഡാറ്റ മാനിപ്പുലേഷന്‍, എക്‌സപ്ലൊറേറ്ററി ഡാറ്റ അനാലിസിസ്, മെഷീന്‍ ലേണിംഗ്, പ്രിസ്‌ക്രിപ്റ്റീവ് മോഡലിംഗ്, ടെക്സ്റ്റ് മൈനിംഗ്, ന്യൂറല്‍ നെറ്റ്വര്‍ക്ക് എന്നിവയ്ക്കാവശ്യമായ സ്റ്റാറ്റിസ്റ്റിക്ക്‌സിന്റെയും ഇക്കോണോമെട്രിക്‌സിന്റെയും ഭാഗങ്ങളാണ് ഡി.എസ്.എ.ബി പ്രോഗ്രാമില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് അനലിറ്റിക്‌സ്, എഫ്എംസിജി, ബിഎഫ്എസ്‌ഐ, ഹെല്‍ത്ത് കെയര്‍, ഐടി / ഐടിഇഎസ്, മാനുഫാക്ചറിംഗ്, റീട്ടെയില്‍, ഇകൊമേഴ്സ്, കണ്‍സള്‍ട്ടിംഗ് തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കും.

യോഗ്യത: അംഗീകൃത ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്കും അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും കോഴ്‌സിന് അപേക്ഷിക്കാം. 10, +2 ബോര്‍ഡില്‍ മാത്തമാറ്റിക്‌സ് ഒരു വിഷമായി പഠിച്ചിരിക്കണം. അപേക്ഷകരില്‍ നിന്ന് അഭിമുഖം നടത്തി യോഗ്യത നേടുന്നവരെയാണ് അന്തിമമായി കോഴ്‌സിന് തെരഞ്ഞെടുക്കുന്നത്. 12 ആഴ്ചയില്‍ അധികം നീണ്ടു നില്‍ക്കുന്നതാണ് ഓണ്‍ലൈന്‍ കോഴ്‌സ് പ്രോഗ്രാം. മൂന്ന് സെക്ഷനുകളായി ആഴ്ചയില്‍ ഒമ്പത് മണിക്കൂര്‍ ക്ലാസുണ്ടായിരിക്കും. ഒരു ക്യാപ്സ്റ്റോണ്‍ പ്രോജക്‌റ്റോടുകൂടിയാണ് കോഴ്‌സ് പ്രോഗ്രാം സമാപിക്കുക.

'തൊഴില്‍ മേഖലകളില്‍ വിദഗ്ധരായ ഡാറ്റാ സയന്‍സ് പ്രതിഭകളുടെ ആവശ്യം വര്‍ദ്ധിച്ചു വരികയാണ്. എന്നാല്‍ വേണ്ടത്ര പരിശീലനം സിദ്ധിച്ചവരും വിദഗ്ധരുമായ പ്രൊഫഷണലുകള്‍ മേഖലയിലെക്ക് അധികം കടന്നുവരുന്നില്ല. കൊവിഡിന് ശേഷം, ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്, അതോടൊപ്പം വിശകലന വിദഗ്ധരുടെ ഡിമാന്‍ഡും വര്‍ദ്ധിച്ചുവരാനുള്ള പ്രവണത കാണുന്നുണ്ട്.' ശിവ് നാഡാര്‍ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഡയറക്ടറും സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്‌സ് യൂണിവേഴ്‌സിറ്റി ഹെഡും സീനിയര്‍ ഡീനുമായ ഡൊ. ബിബെക് ബാനര്‍ജി പറഞ്ഞു.

 

data science
Advertisment