Advertisment

ഡേറ്റിംഗ് സൈറ്റുകളില്‍ ഹാക്കര്‍മാരുടെ ഡാറ്റ ചോര്‍ത്തല്‍: മീറ്റ് മൈന്‍ഡ്ഫുള്‍ കോമിലെ 22.8 ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങൾ പുറത്തായി

New Update

ദില്ലി: ഡേറ്റിംഗ് സൈറ്റുകളില്‍ ഹാക്കര്‍മാരുടെ ഡാറ്റ ചോര്‍ത്തല്‍. 2014-ല്‍ സ്ഥാപിതമായ ഡേറ്റിംഗ് വെബ്‌സൈറ്റ് മീറ്റ് മൈന്‍ഡ്ഫുള്‍ കോമിലെ 22.8 ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങളാണ് പുറത്തായത്.

Advertisment

ഈ ഡാറ്റ സൗജന്മായി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും വിധം ഹാക്കിംഗ് ഫോറത്തില്‍ ഇവ ലഭ്യമാക്കിയിട്ടുമുണ്ട്. മീറ്റ് മൈന്‍ഡ്ഫുള്‍ എന്ന സൈറ്റിലും മൊബൈല്‍ ആപ്ലിക്കേഷനിലും ഉപഭോക്താക്കള്‍ നല്‍കുന്ന വ്യക്തിവിവരങ്ങളാണ് ചോര്‍ന്നത്. ഏകദേശം 1.2 ജിബി ഡാറ്റ ഉള്‍പ്പെടുന്നതാണഅ ഇവ.

ഉപഭോക്താവിന്റെ യഥാര്‍ത്ഥ പേര്, ഇ-മെയില്‍ ഐഡി, ജനന തീ.തി, നഗരം, സംസ്ഥാനം, zip വിശദാംശങ്ങള്‍, ശരീര വിശദാംശങ്ങള്‍, ഡേറ്റിംഗ് മുന്‍ഗണനകള്‍, വൈവാഹിക നില, ip വിലാസങ്ങള്‍, അക്കൗണ്ട് പാസ്‌വേഡ്, ഫേസ്ബുക്ക് ഐഡി-ഒതന്റിക്കേഷന്‍ ടോക്കണുകള്‍ തുടങ്ങി സകല വിവരങ്ങളും ഹാക്കുചെയ്യപ്പെട്ടവയിലുണ്ട്.

ഹാക്കുചെയ്യുന്ന വിവരങ്ങള്‍ 1,500-ല്‍ അധികം ആളുകള്‍ ഇതിനോടകംതന്നെ കണ്ടുകഴിഞ്ഞു. ചോര്‍ന്ന വിവരങ്ങളില്‍ ഉപഭോക്താക്കള്‍ പങ്കാളിയുമായി നടത്തിയ സന്ദേശങ്ങളില്ല. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇത്തരത്തില്‍ ഡാറ്റ ചോര്‍ത്തുതും അവ ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തുന്നതും പതിവായിരിക്കുകയാണ്.

Advertisment