Advertisment

മോഡലുകള്‍ക്ക് ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഡാറ്റ്‌സനും നിസാന്‍ ഇന്ത്യയും രംഗത്ത്

New Update

മോഡലുകള്‍ക്ക് ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഡാറ്റ്‌സനും നിസാന്‍ ഇന്ത്യയും രംഗത്ത്. ഈ ഓഫറുകള്‍ 2020 ഓഗസ്റ്റ് 31 വരെ ലഭ്യമാണെന്നും ബ്രാന്‍ഡുകള്‍ അറിയിച്ചു. ഡാറ്റ്‌സണ്‍ മോഡലുകളെ സംബന്ധിച്ചിടത്തോളം, കഴിഞ്ഞ മാസം ക്യാഷ് ഡിസ്‌കൗണ്ടുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഓഗസ്റ്റ് മാസത്തില്‍ കമ്പനി ക്യാഷ് ഡിസ്‌കൗണ്ടും നല്‍കുന്നു.

Advertisment

publive-image

ഡാറ്റ്‌സണ്‍ ഗോ ഉപഭോക്താക്കള്‍ക്ക് 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടും ലഭിക്കുന്നു. 10,000 രൂപയ്ക്ക് കോര്‍പ്പറേറ്റ് ഓഫറും കൊവിഡ് മുന്നണി പോരാളികള്‍ക്ക് 5,000 രൂപയും കിഴിവ് ലഭിക്കും.

ഡാറ്റ്‌സണ്‍ ഗോ പ്ലസ് എംപിവി വാങ്ങുന്നവര്‍ക്ക് 15,000 രൂപ ഫ്‌ലാറ്റ് ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കുന്നു. പഴയ കാറുമായി എക്‌സ്‌ചേഞ്ച് ആഗ്രഹിക്കുന്നവര്‍ക്ക് 20,000 രൂപ കിഴിവ് ലഭിക്കും.

ഡാറ്റ്‌സണ്‍ ഇന്ത്യ പോര്‍ട്ട്ഫോളിയോയിലെ ഏറ്റവും ചെറിയ കാറായ റെഡി-ഗോയെ സംബന്ധിച്ചിടത്തോളം ഉപഭോക്താക്കള്‍ക്ക് 30,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും.

15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 10,000 രൂപ ലോയല്‍റ്റി ബോണസ്, 7.99 ശതമാനം പലിശ നിരക്ക് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിനുപുറമെ, നിസാന്‍ കിക്‌സ് എസ്‌യുവി ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച്, ലോയല്‍റ്റി എന്നിവയുടെ രൂപത്തില്‍ ആനുകൂല്യങ്ങള്‍ ലഭിക്കും.

auto news datsun nissan
Advertisment