മകൾ കാറിനകത്ത് ചൂടേറ്റ് മരിച്ചു; മാതാവ് വീടിനകത്ത് കഞ്ചാവ് തയാറാക്കുന്ന തിരക്കിൽ

New Update

വിസാലിയ (കലിഫോർണിയ): മാതാവ് വീടിനകത്ത് കഞ്ചാവ് തയറാക്കുന്നതിനിടയിൽ മറന്നുപോയ മൂന്നു വയസുള്ള മകൾ കാറിനകത്ത് ചൂടേറ്റ് മരിച്ച സംഭവം കലിഫോർണിയയിൽ റിപ്പോർട്ട് ചെയ്തു. മെയ് നാലാം തീയതി വെള്ളിയാഴ്ചയായിരുന്നു സംഭവം.

Advertisment

publive-image

കുട്ടിക്ക് ശ്വസിക്കാൻ കഴിയുന്നില്ലെന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്തെത്തിയ പോലീസ് പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് എത്തുന്നതിനു മുമ്പ് കുടുംബാംഗങ്ങൾ സിപിആർ നൽകിയിരുന്നതായി പോലീസ് വെളിപ്പെടുത്തി.

മൂന്നു മണിക്കൂറെങ്കിലും കുട്ടി കാറിനകത്ത് കഴിഞ്ഞിരുന്നുവെന്നും, പുറത്തെ താപനില അപ്പോൾ നൂറു ഡിഗ്രിയായിരുന്നുവെന്നും പോലീസ് പറഞ്ഞു.കുട്ടി മരിക്കാനിടയായ സംഭവത്തിൽ മാതാവ് യുസ്‌തേജിയ മൊസാക്ക ഡൊമിനങ്ക്‌സിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കാറിൽ ഇരുത്തി വീട്ടിലെത്തിയ മാതാവ് കഞ്ചാവ് തയാറാക്കുകയായിരുന്നുവെന്ന് മൊഴി നൽകി. വീട്ടിൽ നടത്തിയ അന്വേഷണത്തിൽ 150 കഞ്ചാവ് ചെടികളും, 475 പൗണ്ട് കഞ്ചാവും കണ്ടെടുത്തു.

ഇതേസമയം വീടിനകത്ത് മറ്റ് നാലു മുതിർന്നവരും, നാലു കുട്ടികളും ഉണ്ടായിരുന്നു. ഇതിൽ മൊസാക്കയുടെ മാതാവ് ഉൾപ്പടെ നാലുപേരേയും അറസ്റ്റ് ചെയ്തു. ഇവർക്കെതിരേയും കേസെടുത്ത ടുലെയർ കൗണ്ടി പ്രീ ട്രയൽ ഫെസിലിറ്റിയിൽ അടച്ചു.

daughter murder case
Advertisment