Advertisment

കേരള ബ്ലാസ്‌റ്റേഴ്‌സിനെ കളിപഠിപ്പിക്കാന്‍ മുന്‍ കോച്ച് ഡേവിഡ് ജയിംസ് എത്തുമോ? ഡേവിഡുമായി കൊച്ചിയില്‍ തിരക്കിട്ട ചര്‍ച്ച

New Update

കേരള ബ്ലാസ്റ്റേഴ്‌സിനെ കളിപഠിപ്പിക്കാന്‍ മുന്‍ കോച്ച് ഡേവിഡ് ജയിംസ് എത്തുമോ എന്ന് ഇന്നറിയാം. പുതിയ കോച്ചിനെ ഇന്നുതന്നെ തീരുമാനിച്ചേക്കും. ഡേവിഡ് ജയിംസിനെ തിരികെ കൊണ്ടുവരാനാണ് ശ്രമം. ഡേവിഡുമായി തിരക്കിട്ട ചര്‍ച്ച കൊച്ചിയില്‍ പുരോഗമിക്കുകയാണ്. 2014ല്‍ ബ്ലാസ്റ്റേഴ്‌സിന്റെ മാര്‍ക്വീതാരവും കോച്ചുമായിരുന്നു ഡേവിഡ്. അസി. കോച്ച് താങ്‌ബോയ് സിങ്‌തോയ്ക്ക് നാളത്തെ മല്‍സരത്തിന്റെ ചുമതല. തുടർന്നുള്ള മൽസരങ്ങളിലാകും പുതിയ പരിശീലകൻ ചുമതലയേറ്റെടുക്കുക എന്നാണ് വിവരം. പരുക്ക് ഭേദമാകാത്തതിനാല്‍ സി.കെ.വിനീതിന് ഇനിയുള്ള മൂന്നു മല്‍സരങ്ങള്‍വരെ നഷ്ടപ്പെട്ടേക്കും.

Advertisment

publive-image

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകസ്ഥാനം റെനി മ്യൂലന്‍സ്റ്റീന്‍ ഇന്നലെ രാജിവച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നാണ് രാജിയെന്നാണ് വിശദീകരണമെങ്കിലും തുടര്‍തോല്‍വികളില്‍ മാനെജ്‌മെന്റ് പ്രകടമാക്കിയ അതൃപ്തിയാണ് രാജിയിലേക്കുള്ള വഴിതെളിച്ചതെന്നാണ് വിവരം.

വ്യാഴാഴ്ച കലൂർ സ്റ്റേഡിയത്തിൽ എഫ്സി പുണെ സിറ്റിയെ ബ്ലാസ്റ്റേഴ്സ് നേരിടാനൊരുങ്ങവെ പൊടുന്നനെ മ്യൂലൻസ്റ്റീൻ രാജിവച്ചത് ടീമിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഐഎസ്എലിൽ ബ്ലാസ്റ്റേഴ്സിനു 11 മൽസരം ബാക്കിയുള്ളപ്പോഴാണു മ്യൂലൻസ്റ്റീന്റെ പടിയിറക്കം.

ഏഷ്യൻ പര്യടനത്തിന്റെ ഭാഗമായാണ് ഡേവിഡ് ജയിംസ് കൊച്ചിയിലെത്തിയത്. ഡേവിഡ് ജയിംസിനെ മടക്കിക്കൊണ്ടുവരണമെന്ന ആവശ്യം ആരാധകർക്കിടയിലും ശക്തമാണ്. 2014ൽ ഐഎസ്എൽ ആദ്യ സീസണിൽ ഫൈനലിലെത്തിയ ബ്ലാസ്റ്റേഴ്സ് ടീമിന്റെ പരിശീലകനും മാർക്വീ താരവുമായിരുന്നു ഡേവിഡ് ജയിംസ്.

sports kerala blasters
Advertisment