Advertisment

ദാവൂദ് ഇബ്രാഹിമിന്റെ പെണ്‍ സുഹൃത്ത് ബേനസീര്‍ ഭൂട്ടോയുടെ മകന്‍ ബിലാവല്‍ ഭൂട്ടോയുമായി വിവാഹത്തിനൊരുങ്ങുന്നു ?

New Update

ഇസ്ലാമാബാദ് : അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ പെണ്‍സുഹൃത്ത് പാകിസ്ഥാനിലെ യുവ രാഷ്ട്രീയ നേതാവിനെ വിവാഹം കഴിക്കാനൊരുങ്ങുന്നതായി അഭ്യൂഹം. പാക് നടിയും ദാവൂദിന്റെ ഗേള്‍ ഫ്രണ്ടുമായ മെഹ്‌വിഷ് ഹയാത്ത്, മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകന്‍ ബിലാവല്‍ ഭൂട്ടോയെ വിവാഹം കഴിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisment

publive-image

ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി വിവാഹസ്വപ്‌നങ്ങള്‍ പങ്കുവെച്ചത്. തന്റെ ജീവിത പങ്കാളി ഉയരമുള്ള സുമുഖനായ ആളാകണമെന്ന് നടി പറഞ്ഞു. അദ്ദേഹം സമീപകാലത്ത് പാര്‍ലമെന്റ് അംഗമായ യുവ രാഷ്ട്രീയ നേതാവ് ആണോയെന്ന് ടിവി അവതാരക ചോദിച്ചു.

അപ്പോള്‍ ബിലാവല്‍ ഭൂട്ടോയെയാണോ ഉദ്ദേശിച്ചതെന്ന് നടി മെഹ്‌വിഷ് ചോദിച്ചു. താന്‍ ബിലാവലിനെക്കുറിച്ചല്ല പരാമര്‍ശിക്കുന്നതെന്ന് അവതാരക മറുപടി നല്‍കി. പക്ഷേ, ബിലാവലുമായുള്ള വിവാഹത്തെക്കുറിച്ച് ഞാന്‍ സംസാരിച്ചാലോ? എന്നും ചോദിച്ചു. ബിലാവല്‍ സുന്ദരനാണെന്നും പാകിസ്ഥാന്‍ യുവ നേതാവിനെ അഭിനന്ദിക്കുന്നുവെന്നും മെഹ്‌വിഷ് പ്രതികരിച്ചു.

dawood ibrahim
Advertisment