Advertisment

പുതിയ കർഷക നിയമങ്ങൾ കാർഷികമേഖലയെ തകർക്കും - റോഷി അഗസറ്യൻ എംഎൽഎ; യൂത്ത് ഫ്രണ്ട് (എം) രാപ്പകൽ സമരം അവസാനിപ്പിച്ചു

New Update

publive-image

Advertisment

പാലാ: കേന്ദ്ര സർക്കാർ നടപ്പാക്കിയ പുതിയ കാർഷിക നിയമങ്ങൾ കാർഷിക മേഖലയെ തകർക്കുന്നതിനേ ഉപകരിക്കൂ എന്ന് കേരള കോൺ (എം) ജനറൽ സെക്രട്ടറി റോഷി അഗസ്ത്യൻ എം.എൽ.എ പറഞ്ഞു. നിയമം നടപ്പായാൽ കർഷകർ കൃഷിയിൽ നിന്നും പിന്തിരിയുന്ന സാഹചര്യമായിരിക്കും ഉണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു. കർഷക പ്രക്ഷോഭത്തിന് കേരള കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നതായി റോഷി അറിയിച്ചു.

ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് യൂത്ത്ഫ്രണ്ട് (എം) പാലായിൽ നടത്തിയ രാപ്പകൽ ഉപവാസ സമരത്തിൽ പ്രസംഗിക്കുകയായിരുന്നു റോഷി. നിയോജക മണ്ഡലം പ്രസിഡണ്ട് കുഞ്ഞുമോൻ മാടപ്പാട്ടിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മി നാരങ്ങാ നീർ നൽകി അവസാനിപ്പിച്ചു.

സാജൻ തൊടുക, ആനന്ദ് ചെറുവള്ളി, സുനിൽ പ യ്യംപിളളി, ബിനീഷ് പറങ്ങോട്ട്, ബെന്നി മുണ്ടന്താനം, തോമസ് കുട്ടി വരിക്കയിൽ എന്നിവർ ഉപവാസ സമരത്തിന് ഇന്നലെ നേതൃത്വം നൽകി. ഫിലിപ്പ് കുഴി കുളം, ആന്റോ പടിഞ്ഞാറേക്കര ,ജോബ് മൈക്കിൾ, രാജേഷ് വാളി പ്ലാക്കൽ, ജോസി .പി .ജോസ്, സഖറിയാസ് കുതിരവേലി, ജോണി വടക്കേമുളഞ്ഞനാൽ, ആബേഷ്‌ അലോഷ്യസ്, ടോബി തൈപ്പറമ്പിൽ, ബിജി ജോജോ, മഞ്ചു ബിജു, അലക്സാണ്ടർ സഖറിയാസ് ,ടോബിൻ കെ.അലക്സ്, പെണ്ണമ്മ ജോസഫ് എന്നിവർ സമാപന യോഗത്തിൽ പ്രസംഗിച്ചു.

 

 

pala news
Advertisment