Advertisment

നാല് പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച ദയാനന്ദന് കേളിയുടെ യാത്രയയപ്പ്.

author-image
admin
Updated On
New Update

റിയാദ് : കേളി കലാസാംസ്‌കാരിക വേദി മലാസ് ഏരിയ കമ്മിറ്റിയംഗവും, ഹാര യുണിറ്റ് വൈസ് പ്രസിഡന്റും ആയ ദയാനന്ദന് മലാസ് ഏരിയ കമ്മിറ്റി യുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.40 വർഷമായി സൗദിയിൽ വിവിധ ഭാഗങ്ങളിൽ ജോലി നോക്കിയ ദയാനന്ദൻ കേളിയുടെ സജീവ പ്രവർത്തകനും, ഏരിയ വോളണ്ടിയർ ക്യാപ്റ്റനും ആയിരുന്നു. മികച്ച വോളണ്ടിയർ എന്ന നിലയിൽ ദയാനന്ദനെ നിരവധി തവണ കേളി ആദരിച്ചിട്ടുണ്ട്.

Advertisment

publive-image

ദയാനന്ദനുള്ള ഉപഹാരം കേളി പ്രവർത്തകർ കൈമാറുന്നു

ജീവകാരുണ്യരംഗത്ത് വിവിധ മേഖലകളിൽ പ്രവർത്തിച്ച സഖാവ്, ഈ കോവിഡ് കാലത്ത് അഭിനന്ദനാർഹമായ പ്രവർത്തനങ്ങളാണ് കാഴ്ചവച്ചത്. കോവിഡ് കാലത്ത് ദുരിതമനുഭവിച്ച വർക്കായി നാട്ടിലേയ്ക്ക് കൊണ്ടുപോകാൻ വച്ചിരുന്ന അവശ്യ സാധനങ്ങളുൾപ്പെടെ വിതരണം ചെയ്ത ദയാനന്ദൻ കണ്ണൂർ ചാലാട് സ്വദേശിയാണ്.

ഏരിയ പ്രസിഡന്റ്‌ ജവാദ് അധ്യക്ഷത വഹിച്ച യാത്രയയപ്പ് ചടങ്ങിൽ സെക്രട്ടറി സുനിൽ സ്വാഗതം പറഞ്ഞു. കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ, മുഖ്യ രക്ഷാധികാരി അംഗം ഗോപിനാഥൻ വേങ്ങര, സെക്രട്ടറിയേറ്റ് അംഗം സെബിൻ ഇഖ്ബാൽ, കേന്ദ്ര കമ്മിറ്റി അംഗം ലിപിൻ, മലാസ് രക്ഷാധികാരി കൺവീനർ ഉമ്മർ, പ്രകാശൻ മൊറാഴ, ഫിറോസ് തയ്യിൽ, അഷ്‌റഫ്, ഹുസൈൻ, റിയാസ്, നൗഫൽ, നാസർ, മുകുന്ദൻ എന്നിവരും, മറ്റ് ഏരിയ, യുണിറ്റ് അംഗങ്ങളും ആശംസകൾ നേർന്ന് സംസാരിച്ചു. ചടങ്ങിൽ ഏരിയയുടെയും, യുണിറ്റിന്റെയും ഉപഹാരങ്ങൾ ദയാനന്ദന് കൈമാറി. യാത്രയയപ്പിന് ദയാനന്ദൻ നന്ദി പറഞ്ഞു.

 

Advertisment