Advertisment

ഏലത്തൂരിനെ ചൊല്ലി തര്‍ക്കം; കോഴിക്കോട് ഡി.സി.സി ഓഫീസില്‍ കയ്യാങ്കളി

New Update

കോഴിക്കോട്: ഏലത്തൂര്‍ സീറ്റിനെ ചൊല്ലിയുള്ള സമാവായ ചര്‍ച്ച കോഴിക്കോട് ഡി.സി.സി ഓഫീസില്‍ നടക്കുന്നതിനിടെ പുറത്ത് കയ്യാങ്കളി. ഏലത്തൂരില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ മറ്റ് നേതാക്കളുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും അത് കയ്യാങ്കളിയായി മാറുകയും ആയിരുന്നു. സമവായത്തിനില്ലെന്നും എന്‍.സി.പിക്ക് സീറ്റ് നല്‍കാന്‍ അനുവദിക്കില്ലെന്നും ഏലത്തൂരില്‍ നിന്നെത്തിയവര്‍ വ്യക്തമാക്കി. സീറ്റ് വിട്ടു നല്‍കില്ലെന്നും ഇവര്‍ പ്രതികരിച്ചു.

Advertisment

publive-image

കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.വി തോമസ്, ഡി.സി.സി പ്രസിഡന്റ്, മറ്റ് ഭാരവാഹികള്‍ എന്നിവര്‍ അനുനയിപ്പിക്കാന്‍ നോക്കിയിട്ടും പ്രവര്‍ത്തകര്‍ അനുസരിച്ചില്ല, വലിയ ബഹളമുണ്ടാക്കി.

കെ.പി.സി.സി അംഗം ദിനേശ് മണി, എന്‍.സി.പി സ്ഥാനാര്‍ഥി സുല്‍ഫിക്കര്‍ മയൂരി, സലിം റാഷിന്‍ എന്നിവരുടെ പേരാണ് സ്ഥാനാര്‍ഥി പട്ടികയിലേക്ക് പരിഗണിക്കുന്നത്. ദിനേശ് മണി വിമതനായി പട്ടിക നല്‍കിയിട്ടുണ്ട്. പത്രിക പിന്‍വലിക്കില്ലെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.

മാണി സി.കാപ്പനൊപ്പം യു.ഡി.എഫിലേക്ക് വന്ന എന്‍.സി.പി ഘടകത്തിന് യു.ഡി.എഫ് രണ്ട് സീറ്റാണ് അനുവദിച്ചത്. പാലായും ഏലത്തൂരും. പാലായില്‍ വലിയ തര്‍ക്കങ്ങളുണ്ടായില്ല. മാണി സി.കാപ്പന്‍ കോണ്‍ഗ്രസ്സ് ചിഹ്നത്തില്‍ മത്സരിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല.

dcc
Advertisment