Advertisment

കര്‍ഷകരക്ഷാ യാത്രയക്ക്‌ നെടുങ്കണ്ടത്ത്‌ ആവേശകരമായ സ്വീകരണം

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

നെടുങ്കണ്ടം : ജില്ലയിലെ കാര്‍ഷിക വിഷയങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വഞ്ചനയില്‍ പ്രതിക്ഷേധിച്ച്‌ ഡി.സി.സി. പ്രസിഡന്റ്‌ ഇബ്രാഹിംകുട്ടി കല്ലാര്‍ കോവില്‍കടവില്‍ നിന്നും ആരംഭിച്ച യാത്രയുടെ ആദ്യ ദിവസത്തെ യാത്ര നെടുങ്കണ്ടത്ത്‌ സമാപിച്ചു. യോഗം കെ.പി.സി.സി വൈസ്‌ പ്രസിഡന്റ്‌ ലാലി വില്‍സന്റ്‌ ഉത്‌ഘാടനം ചെയ്‌തു.

Advertisment

publive-image

ബന്ധുവിന്റെ നിര്യാണം മൂലം പിരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക്‌ സാധിച്ചില്ല. ഉച്ചയ്‌ക്ക്‌ മൂന്നാറില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ ഡോ. ശശി തരൂര്‍ എം.പി പങ്കെടുത്തു.

തുടര്‍ന്ന്‌ ചിന്നക്കനാല്‍, ശാന്തന്‍പാറ, ഉടുമ്പന്‍ചോല എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക്‌ ശേഷം വൈകിട്ട്‌ ആറുമണിയോടെയാണ്‌ യാത്ര നെടുങ്കണ്ടത്ത്‌ എത്തിയത്‌.

യോഗത്തില്‍ നേതാക്കളായ ഡീന്‍ കുര്യാക്കോസ്‌, സി.പി. മാത്യു, ഇ.എം. ആഗസ്‌തി, റോയി കെ. പൗലോസ്‌, കെ.ആര്‍. സുകുമാരന്‍ നായര്‍, സി.എസ്‌. യശോധരന്‍, എം.എന്‍. ഗോപി, സേനാപതി വേണു, ജി.മുരളീധരന്‍, ഷാജി പുള്ളോലില്‍, തോമസ്‌ രാജന്‍, കെ.റ്റി.മൈക്കിള്‍, എം.റ്റി.അര്‍ജുനന്‍, സലിംകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisment