Advertisment

പുതിയ ഡിഐവൈ പഠന പ്ലാറ്റ്‌ഫോമുമായി ഇന്ത്യയുടെ എഡ്‌ടെക് സ്റ്റാര്‍ട്ട്അപ്പായ ഡികോഡ്എഐ

New Update

publive-image

Advertisment

കൊച്ചി: നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്-എഐ) അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ എഡ്‌ടെക് സ്റ്റാര്‍ട്ട്അപ്പായ ഡികോഡ്എഐ പുതിയൊരു ഡിഐവൈ (നിങ്ങള്‍ക്കു സ്വയം ചെയ്യാം-ഡു ഇറ്റ് യുവേഴ്‌സ്‌സെല്‍ഫ്) പഠന പ്ലാറ്റ്‌ഫോം അവതരിപ്പിച്ചിരിക്കുന്നു.

12നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായുള്ള സ്വാഭാവിക ഭാഷാ പ്രോസസിങ്, കമ്പ്യൂട്ടര്‍ വിഷന്‍, ഡാറ്റാ സയന്‍സ് എന്നിവ ഉള്‍പ്പെട്ടതാണ് പുതിയ പഠന പ്ലാറ്റ്‌ഫോം. എഡ്യുക്കേഷനല്‍ പബ്ലിഷിങ് സ്ഥാപനമായ സുല്‍ത്താന്‍ ചന്ദ് ആന്‍ഡ് സണ്‍സില്‍ നിന്നും 500,000 യുഎസ് ഡോളറിന്റെ ഏഞ്ചല്‍ ഫണ്ടിങ്ങോടെ ഈ വര്‍ഷം ആദ്യമാണ് ഡികോഡ്എഐ ആരംഭിച്ചത്.

പ്രത്യേകിച്ചൊരു കോഡിങ് പശ്ചാത്തലമൊന്നും ഇല്ലാതെതന്നെ അടുത്ത തലമുറ പഠിതാക്കള്‍ക്ക് എഐ വൈദഗ്ധ്യം നല്‍കുകയായിരുന്നു ലക്ഷ്യം. പ്രൈമറി, സെക്കണ്ടറി തലത്തില്‍ 10,000ത്തിലധികം സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എഐ പഠനം ജനകീയമാക്കുകയാണ് ലക്ഷ്യം.

ഡികോഡ്‌ഐഐ ലോ കോഡ്/കോഡില്ലാത്ത ടൂളുകളിലാണ് ശ്രദ്ധിക്കുന്നത്. എഐ പഠനം ഇതുവഴി എളുപ്പമാക്കുന്നു. എഐ ആശയങ്ങള്‍ പഠിക്കാനും ഡാറ്റാ മാനിപുലേഷന്‍, ഡാറ്റാ വിഷ്വലൈസേഷന്‍, സ്റ്റാറ്റിസ്റ്റിക്‌സ്, മെഷീന്‍ ലേണിങ്, ഡീപ് ലേണിങ് തുടങ്ങിയവയില്‍ വൈദഗ്ധ്യം വര്‍ധിപ്പിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുന്ന തരത്തിലാണ് പുതിയ ഡിഐവൈ പഠനത്തിന് രൂപം നല്‍കിയിരിക്കുന്നത്.

ചാറ്റ്‌ബോട്ട് വികസിപ്പിക്കല്‍, ഇമേജ് തിരിച്ചറിയല്‍ മോഡലുകള്‍, ശബ്ദം തിരിച്ചറിയല്‍ അടസ്ഥാനമാക്കിയുള്ള ബോട്ട്‌സ്, ഹോം ഓട്ടോമേഷന്‍ സിസ്റ്റംസ് തുടങ്ങിയവ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ പഠന പ്രോഗ്രാം ഉപകാരപ്രദമാണ്.

രാജ്യത്തെ വിദ്യാഭ്യാസ രംഗം 2020ല്‍ ബഹുമുഖ തടസങ്ങള്‍ക്കും മൊത്തത്തിലുള്ള പഠന-വികസന രീതികളില്‍ മാറ്റങ്ങള്‍ക്കും സാക്ഷ്യം വഹിച്ചെന്നും എല്ലാ മേഖലകളിലും എഐ അനിവാര്യമാക്കേണ്ടതിനെകുറിച്ച് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സ്‌കൂള്‍ തലത്തിലാണ് ഇതിന് തുടക്കം കുറിക്കേണ്ടതെന്നും അത് സാധ്യമാക്കാനാണ് ഡികോഡ്എഐ ശ്രമിക്കുന്നതെന്നും 2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ തന്നെ 500ലധികം സ്‌കൂളുകളിലേക്കും 2022 രണ്ടാം പാദത്തോടെ ആഫ്രിക്ക, യുകെ, യുഎസ്എ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലും ചുവടുറപ്പിക്കുകയാണ് ലക്ഷ്യമെന്നും ഡികോഡ്എഐ സിഇഒയും സഹ-സ്ഥാപകനുമായ കാര്‍ത്തിക് ശര്‍മ പറഞ്ഞു.

kochi news
Advertisment