Advertisment

കൊവിഡ് ബാധിച്ച് മരിച്ച വൃദ്ധന്റെ മൃതദേഹം സൂക്ഷിക്കാന്‍ മോര്‍ച്ചറി അധികൃതര്‍ തയ്യാറായില്ല; 71കാരന്റെ മൃതദേഹം ഐസ്‌ക്രീം ഫ്രീസറില്‍ വീട്ടുകാര്‍ സൂക്ഷിച്ചത് രണ്ട് ദിവസം; തണുത്തുറഞ്ഞ ശരീരം ഫ്രീസറില്‍ നിന്ന് പുറത്തെടുക്കാന്‍ പാടുപെട്ട് ആരോഗ്യപ്രവര്‍ത്തകര്‍; സംഭവം കൊല്‍ക്കത്തയില്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

കൊല്‍ക്കത്ത: കൊറോണ രോഗിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ അധികൃതര്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് ഐസ്‌ക്രീം ഫ്രീസറില്‍ സൂക്ഷിച്ച് കുടുംബം. കൊല്‍ക്കത്തയിലാണ് സംഭവം. 71കാരനായ വൃദ്ധന്റെ മൃതദേഹമാണ് വീട്ടുകാര്‍ രണ്ടു ദിവസം ഐസ്‌ക്രീം ഫ്രീസറിനുള്ളില്‍ ഒളിപ്പിച്ചത്.

Advertisment

publive-image

മരിച്ചയാളുടെ കൊവിഡ് പരിശോധന ഫലം വരുന്നതിന് മുമ്പാണ് കുടുംബം മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചത്. തിങ്കളാഴ്ചയാണ് വൃദ്ധന്‍ മരിച്ചത്. ഫ്രീസറില്‍ നിന്ന് പണിപ്പെട്ടാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ഇയാളുടെ മൃതദേഹം പുറത്തെടുത്തത്. സംഭവം വിവാദമായതോടെയാണ് അധികൃതരെത്തി മൃതദേഹം പുറത്തെടുത്തത്.

കൊവിഡ് പരിശോധനാഫലം പുറത്തുവരാതെ മരണസര്‍ട്ടിഫിക്കറ്റ് നല്‍കാനാകില്ലെന്ന് അധികൃതര്‍ വ്യക്തിമാക്കിയിരുന്നു. മൃതദേഹം സൂക്ഷിക്കാന്‍ മോര്‍ച്ചറി അധികൃതകരും വിസ്സമ്മതിച്ചതോടെയാണ് ഐസ് ക്രീം ഫ്രീസറില്‍ മൃതദേഹം ഒളിപ്പിച്ചത്. സഹായത്തിനായി പൊലീസിനെയും ആരോഗ്യവിഭാഗത്തെയും അറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്നും വീട്ടുകാര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

പിന്നീട് പരിശോധനാഫലം പുറത്തുവന്നപ്പോള്‍ പോസിറ്റീവായി. മരിച്ചതിന് 48 മണിക്കൂറിന് ശേഷമാണ് മൃതദേഹം പുറത്തെടുത്തത്.

latest news covid 19 covid death corona virus all news corona death
Advertisment