Advertisment

മീനച്ചിലാറ്റില്‍ കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി; പഠനത്തില്‍ മിടുക്കിയായ മകള്‍ കോപ്പിയടിക്കില്ല; ആരോപണത്തില്‍ മനംനൊന്താണ് മകള്‍ ജീവനൊടുക്കിയതെന്ന് പിതാവ്‌

New Update

കോട്ടയം: മീനച്ചിലാറ്റിൽ കാണാതായ ബിരുദ വിദ്യാർത്ഥിനിയുടെ മൃതദേഹം ലഭിച്ചു. ഇന്നലെയാണ് അഞ്ജു ഷാജിയെ കാണാതായത്.  പരീക്ഷയെഴുതാൻ വേണ്ടി ചേർപ്പുങ്കൽ ഹോളി ക്രോസ് കോളേജിലെത്തിയ കുട്ടിയെ പരീക്ഷാ ഹാളിൽ നിന്ന് പുറത്താക്കിയിരുന്നു.

Advertisment

publive-image

കോപ്പിയടിച്ചെന്ന കോളേജിന്റെ ആരോപണത്തിൽ മനംനൊന്താണ് വിദ്യാർത്ഥിനി ആറ്റിൽ ചാടിയതെന്നാണ് അഞ്ജുവിന്റെ കുടുംബത്തിന്‍റെ ആരോപണം.

പാലത്തിൽ ബാഗ് കണ്ടതിനെ തുടർന്നാണ് തെരച്ചിൽ ആരംഭിച്ചത്. രാത്രി വരെ തെരച്ചിൽ തുടർന്നെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായിരുന്നില്ല. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജിലെ കൊമേഴ്സ് അവസാന വർഷ വിദ്യാർത്ഥിയായിരുന്നു അഞ്ജു. പഠനത്തിൽ മിടുക്കിയായ മകൾ കോപ്പിയടിക്കില്ലെന്നും അച്ഛൻ ഷാജി പറഞ്ഞിരുന്നു.

drown death water death anju shaji death
Advertisment