Advertisment

മൃതദേഹത്തിന്‍റെ കണ്ണുകളില്‍ ഉറുമ്പരിച്ച സംഭവം; ഒരു സര്‍ജ്ജനടക്കം അ‍ഞ്ചു ഡോക്​ടര്‍മാരെ സസ്പെന്‍ഡ് ചെയ്തു

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

ഭോപ്പാല്‍: ഭോപ്പാലിലെ ആശുപത്രിയില്‍ മൃതദേഹത്തിന്‍റെ കണ്ണുകളില്‍ ഉറുമ്പരിച്ച സംഭവം വിവാദമായതോടെ അ‍ഞ്ചു ഡോക്​ടര്‍മാര്‍ക്ക്​ സസ്​പെന്‍ഷന്‍. ബാലചന്ദ്ര ലോധി(50)എന്നയാളുടെ മൃതദേഹത്തിലാണ്​ ഉറുമ്പരിച്ചത്​.

Advertisment

publive-image

 

ഇതിന്‍റെ ചി​ത്രം സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയും വിവാദമാവുകയും ചെയ്​തതോടെയാണ്​ ഒരു സര്‍ജ്ജനടക്കം അ‍ഞ്ചു ഡോക്​ടര്‍മാരെ സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി കമല്‍നാഥ് ഉത്തരവിട്ടത്​. വിശദമായ അന്വേഷണം നടത്താനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്​.ക്ഷയരോഗത്തെ തുടര്‍ന്ന് ചൊവ്വാഴ്ച്ച രാവിലെയാണ് ബാലചന്ദ്ര ലോധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​.

എന്നാല്‍, ഏതാനും സമയങ്ങള്‍ക്കകം ലോധി മരിക്കുകയായിരുന്നു. വാര്‍ഡിലുള്ള മറ്റു രോഗികള്‍ വിവരം ഡോക്ടര്‍മാരെ അറിയിച്ചെങ്കിലും ആശുപത്രി അധികൃതര്‍ തിരിഞ്ഞു നോക്കിയില്ലെന്നാണ്​ ആരോപണം. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ രാവിലെ പത്ത് മണിയോടെ വാര്‍ഡില്‍ പരിശോധന പൂര്‍ത്തിയാക്കിയെങ്കിലും മൃതദേഹത്തെ അവഗണിക്കുകയായിരുന്നു.

ശിവപുരി ജില്ലാ ആശുപത്രിയിലായിരുന്നു സംഭവം. ആരും തിരിഞ്ഞുനോക്കാനില്ലാത്ത മൃതദേഹത്തി​ന്‍റെ കണ്ണുകളിലൂടെ ഉറുമ്പുകളരിക്കുന്ന ചിത്രം ചൊവ്വാഴ്ച്ച മുതല്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.

Advertisment