Advertisment

തൊഴിലാളികൾ എത്തി പലവട്ടം വിളിച്ചിട്ടും വാതിൽ തുറന്നില്ല; വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോള്‍ കണ്ടത് രക്തത്തില്‍ കുളിച്ച നിലയില്‍ ഓട്ടോഡ്രൈവറുടെ മൃതദേഹം; തലയ്ക്കും കഴുത്തിനും വെട്ടേറ്റ പാടുകള്‍; മുറിയില്‍ മാരകായുധങ്ങള്‍

New Update

ഇലന്തൂർ: ഓട്ടോറിക്ഷാ ഡ്രൈവർ വീടിനുള്ളിൽ വെട്ടേറ്റു മരിച്ച നിലയിൽ. ഇലന്തൂർ ശാലേം ജംക്‌ഷനു സമീപം ചെളിക്കുഴി പൂവപ്പള്ളി കിഴക്കേഭാഗത്ത് ഏബ്രഹാം കെ.ഇട്ടി (കൊച്ചുമോൻ – 52) ആണ് മരിച്ചത്. സമീപത്തെ പുരയിടത്തിൽ കിണർ നിർമിക്കുന്നവർ മോട്ടർ കൊച്ചുമോന്റെ വീട്ടിലായിരുന്നു സൂക്ഷിച്ചിരുന്നത്. ‌ഇന്നലെ രാവിലെ തൊഴിലാളികൾ ഇതെടുക്കാനായി എത്തിയപ്പോൾ വീട് അടഞ്ഞു കിടക്കുകയായിരുന്നു. ലൈറ്റുകൾ അണച്ചിട്ടില്ലായിരുന്നു.

Advertisment

publive-image

പലവട്ടം വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനാൽ ‌ഇവർ പ്രദേശവാസികളെ വിവരം അറിയിച്ചു. തുടർന്നു നടത്തിയ പരിശോധനയിലാണ് രക്തത്തിൽ കുളിച്ച നിലയിൽ ഏബ്രഹാമിന്റെ മൃതദേഹം അടുക്കളയിൽ കണ്ടെത്തിയത്. തലയ്ക്കും കഴുത്തിനു വെട്ടേറ്റ പാടുണ്ട്. മുറിയിൽ നിന്നു മാരാകായുധങ്ങൾ കണ്ടെത്തി. ഇതുതന്നെയാണോ കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് വ്യക്തമല്ല.

പൊലീസെത്തി കൂടുതൽ പരിശോധനകൾക്കു ശേഷം മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. ഇലന്തൂർ ജംക്‌ഷനിലെ ഓട്ടോറിക്ഷാ ഡ്രൈവറായ ഏബ്രഹാം തനിച്ചായിരുന്നു താമസം. രാത്രികളിൽ സുഹൃത്തുക്കളിൽ പലരും ഇവിടെയെത്തി ദീർഘനേരം ചെലവഴിക്കാറുണ്ടായിരുന്നതായി സമീപവാസികൾ പറയുന്നു.

ഇവരെക്കുറിച്ചുളള വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്. ചിലരെ ചോദ്യം ചെയ്തു. വീട്ടിലും പരിസരത്തും വന്നുപോയവരുടെ വിവരങ്ങൾ മൊബൈൽ ടവർ ലൊക്കേഷൻ വഴി ശേഖരിക്കാനുളള നീക്കങ്ങളും പുരോഗമിക്കുന്നു.

deadbody found
Advertisment