Advertisment

തെരഞ്ഞെടുപ്പിനായി യുഡിഎഫ് സുസജ്ജം; യുഡിഎഫ് ഉജ്ജ്വല വിജയം നേടും- ഡീൻ കുര്യാക്കോസ് എംപി

New Update

publive-image

Advertisment

തൊടുപുഴ: നിയമസഭാ തെരഞ്ഞെടുപ്പ് യുഡിഎഫ് സുസജ്ജമാണെന്നും പാർലമെൻറ് മണ്ഡലത്തിലെ പരിധിയിൽ വരുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് ഉജ്ജല വിജയം നേടുമെന്നും ഡീൻ കുര്യാക്കോസ് എംപി. ഇടുക്കിയിലെ ജനങ്ങളെ ബാധിക്കുന്ന സ്ഥായിയായ പ്രശ്നങ്ങളൊന്നും പരിഹാരം കാണുവാൻ ഇടതുഭരണം കൊണ്ട് കഴിഞ്ഞിട്ടില്ല.

സർവകക്ഷി യോഗതീരുമാന പ്രകാരം ഭൂവിനിയോഗം സംബന്ധിച്ച് ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്താൻ കഴിഞ്ഞില്ല. നിർമ്മാണ നിരോധന ഉത്തരവ് ഉൾപ്പെടെ ഇപ്പോഴും നിലനിൽക്കുകയാണ്. കുത്തകപ്പാട്ട വസ്തുവിൽ വനവൽക്കരണത്തിന് സർവ്വേ നടപടികൾക്ക് അനുമതി നൽകിയത് ഈ സർക്കാരാണ്. പട്ടയ വസ്തുവിൽ മരം മുറിക്കുന്നതിന് അനുമതി റദ്ദാക്കിയിരിക്കുന്നു.

തകർന്നടിഞ്ഞ കാർഷിക തോട്ടം മേഖലകളെ കൈപിടിച്ചുയർത്താൻ പദ്ധതികളൊന്നും നടപ്പാക്കിയില്ല. കർഷക ജീവിതം ദുരിതപൂർണമായിത്തീർന്നു. 2019 ലോക് സഭ തിരഞ്ഞെടുപ്പിന് മുൻപ് പ്രഖ്യാപിച്ച 5000 കോടിയുടെ ഇടുക്കി പാക്കേജ് കാണാനില്ല.

ഒരു മാസം മുൻപ് പ്രഖ്യാപിച്ച അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ പോലും ഉൾപ്പെടുത്താതെ ഇപ്പോൾ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തലേന്ന് ഹെലികോപ്റ്ററിൽ വന്ന് പ്രഖ്യാപിച്ചിരിക്കുന്ന 12000 കോടിയുടെ പാക്കേജ് ശുദ്ധതട്ടിപ്പും ഇത് ജനങ്ങളുടെ ക്ഷമയേ പരീക്ഷിക്കുന്നതാണെന്നും എം.പി പറഞ്ഞു. ജില്ലയിൽ പി എസ് സി പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട് ജോലിക്കായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളോട് സർക്കാർ യാതൊരുവിധ നീതിയും കാണിച്ചില്ല.

ചെറുപ്പക്കാർ തൊഴിലിനായി അലയുമ്പോൾ പുത്തൻ തൊഴിൽ സംരംഭങ്ങൾക്കൊന്നും തുടക്കം കുറിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. ജനജീവിതം ദുരിതപൂർണ്ണമാക്കി വർഗ്ഗീയമായി ധ്രൂവീകരിച്ച് മതേതരത്വം തകർക്കുന്ന ഇടത് സർക്കാരിനെതിരെ ഇടുക്കിയിലെ ജനങ്ങൾ ശക്തമായിത്തെന്നെ വിധിയെഴുതുമെന്നും 7 മണ്ഡലങ്ങളിലും യുഡിഎഫ് തിളക്കമാർന്ന വിജയം നേടുമെന്നും എംപി പ്രസ്താവിച്ചു.

Advertisment