Advertisment

ചെന്നൈയിൽ ലോക്ക്ഡൗണിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്ക് വാഹനസൗകര്യമൊരുക്കി ഡീൻ കുര്യാക്കോസ് എം.പി

New Update

publive-image

Advertisment

തൊടുപുഴ: ചെന്നൈയിൽ 2 മാസത്തിലേറെയായി ലോക്ക്ഡൗണിനെത്തുടർന്ന് നാട്ടിലെത്തിച്ചേരാൻ കഴിയാതെ കുടുങ്ങിക്കിടന്ന വിദ്യാർത്ഥികളെ ഡീൻ കുര്യാക്കോസ് എം.പി.യുടെ നേതൃത്വത്തിൽ വാഹനസൗകര്യമൊരുക്കി നാട്ടിലെത്തിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെന്നൈയിൽ നിന്നും നിരവധി വിദ്യാർത്ഥികളാണ് ഫോണിലൂടെ തങ്ങളനുഭവിക്കുന്ന ദുരിതത്തെക്കുറിച്ചും നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി എം.പി.യെ സമീപിച്ചത്. ചെന്നൈലുള്ള നിരവധി സംഘടനകളുമായി ഇത് സംബന്ധിച്ച് സംസാരിക്കുകയും എന്നാൽ ഇത് നടക്കാതെ വരികയും ചെയ്തതോടെയാണ് എം.പി നേരിട്ട് വാഹന സൗകര്യം ഏർപ്പെടുത്തിയതും ഇവരെ നാട്ടിൽ എത്തിച്ചേരുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിക്കുകയും ചെയ്തത്.

ഇന്ന് രാവിലെ കുമളി ചെക്ക്പോസ്റ്റിൽ വിദ്യാർത്ഥികളെ കയറ്റി വാഹനം എത്തിച്ചേരുകയും വാഹനത്തിൻറെ വാടക യുത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ കെ.എസ് പോലീസിന് കൈമാറുകയും ചെയ്തു.

Advertisment