Advertisment

സി ബി എസ് ഇ, ഐ സി എസ് സി വിദ്യാർത്ഥികൾക്ക് ദൂരദർശനിലൂടെ ഓൺലൈൻ ക്ലാസുകൾ ലഭ്യമാക്കണം: ഡീൻ കുര്യാക്കോസ് എംപി

New Update

publive-image

Advertisment

തൊടുപുഴ: കോവിഡ് 19 പടരുന്ന സാഹപര്യത്തിൽ ലോക്ക് ഡൗൺ നീളുകയും വിദ്യാർഥികൾക്ക് ക്ലാസിലെത്തി പഠിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സ്കൂളുകളും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിരിക്കുകയാണ് .

ചില സ്കൂളുകൾ അവരുടെ സ്വന്തം മോഡ്യൂളുകളിലൂടെയാണ് ക്ലാസുകൾ നൽകുന്നത് .

കമ്പ്യൂട്ടർ, സ്മാർട്ട് ഫോൺ, ടാബ്ലറ്റ് എന്നിവ സ്വന്തമായിട്ടുള്ളവർക്കാണ് ഈ ക്ലാസുകൾ ലഭ്യമാവുകയുള്ളൂ. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലും ഇപ്പോഴും മൊബൈൽ നെറ്റ്വർക്ക് കവറേജ് ലഭ്യമല്ലാത്ത സാഹചര്യമുള്ളത്. കുട്ടികളിൽ ഭൂരിഭാഗം പേർക്കും കമ്പ്യൂട്ടറുകളോ സ്മാർട്ട് ഫോണുകളോ ഇല്ല. മാതാപിതാക്കളുടെ ഫോണുകളെയാണ് അവർ ആശ്രയിക്കുന്നത്.

ഒന്നിലധികം കുട്ടികൾ ഒരു വീട്ടിൽ ഉണ്ടെങ്കിൽ അവർക്ക് ഒരേസമയം ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയില്ല. ജോലിസംബന്ധമായി മാതാപിതാക്കൾ വീടിനു പുറത്തു പോകുമ്പോൾ കുട്ടികൾക്ക് വീണ്ടും ക്ലാസ് നഷ്ടമാകും. തുടർച്ചയായുള്ള സ്മാർട്ട് ഫോണിൻറെ ഉപയോഗം ഭാവിയിൽ കുട്ടികൾക്ക് കാഴ്ച വൈകല്യം ഉൾപ്പെടെ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കും.

ആകയാൽ സിബിഎസ്ഇ ഐസിഎസ്ഇ സിലബസ്സിൽ പഠനം നടത്തുന്ന എല്ലാ വിദ്യാർത്ഥികളുടെയും ഓൺലൈൻ ക്ലാസുകൾ ദൂരദർശൻറെ എല്ലാ പ്രാദേശിക ഭാഷ ചാനലിലൂടെ ലഭ്യമാക്കുവാനും കൂടാതെ ഇത് ഒന്നോ രണ്ടോ തവണ പുന:സംപ്രേഷണം ചെയ്യുന്നതിനും ഉള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഡീൻ കുര്യാക്കോസ് എംപി കേന്ദ്ര മാനവ വിഭവ വികസന വകുപ്പ് മന്ത്രി രമേശ് പൊക്രിയാൽ നിഷാങ്കിനും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർക്കും കത്ത് നൽകി.

Advertisment