Advertisment

 ദേശീയപാത ഗ്യാപ്പ് റോഡിൻറെ പണികൾ പുനരാരംഭിക്കുന്നത് കുറ്റമറ്റ പഠനത്തിനു ശേഷം മാത്രം- ഡീൻ കുര്യാക്കോസ് എം.പി

New Update

publive-image

Advertisment

ഇടുക്കി: കോഴിക്കോട് എൻ.ഐ.ടി.യുടെ ഇടക്കാല പഠന റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ പണി പുനരാരംഭിച്ച ദേശീയപാതയിലെ മൂന്നാർ ഗ്യാപ് റോഡിൽ പാറയും മണ്ണും ഇടിഞ്ഞുവീണ് റോഡ് തകരുകയും ഏക്കർ കണക്കിന് കൃഷിയിടം ഒലിച്ചു പോവുകയും ചെയ്ത ഭീതിതമായ സാഹചര്യത്തിൽ കുറ്റമറ്റ പഠനവും പഠനറിപ്പോർട്ടിൻമേൽ വിദഗ്ധ സമിതി വിശകലനവും നടത്തി മാത്രമേ ഇനി ഗ്യാപ്പ് റോഡിൻറെ പണികൾ പുനരാരംഭിക്കാവുവെന്ന് ഡീൻ കുര്യാക്കോസ് എം.പി നിർദ്ദേശിച്ചു.

ഗ്യാപ്പ് റോഡിൽ വീണ്ടും മണ്ണിടിച്ചിലുണ്ടയ സാഹചര്യത്തിൽ ഇടുക്കി ജില്ലാ കളക്ടറുടെ ചേമ്പറിൽ വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു എംപി. ജനങ്ങളിൽ ഉണ്ടായിരിക്കുന്ന ഭീതി അകറ്റാൻ നടപടി സ്വീകരിക്കണമെന്നും മലയും പാറക്കല്ലും ഇടിഞ്ഞുവീണ് കൃഷി നാശമുണ്ടായവർക്ക് ദുരന്ത സാഹചര്യത്തിൽ നൽകുന്നതുപോലെ നഷ്ടപരിഹാരവും പകരം ഭൂമിയും നൽകണമെന്നും എംപി ആവശ്യപ്പെട്ടു.

ഗ്യാപ്പ് റോഡിലെ ഗതാഗത തടസ്സം പരിഹരിക്കുന്നതിന് പഴയ ദേവികളം റോഡ് സഞ്ചാര യോഗ്യമാക്കുന്നതിന് വനം വകുപ്പും കണ്ണൻദേവൻ കമ്പനിയുമായും ജില്ലാഭരണകൂടം ചർച്ച നടത്തി അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്നും എംപി നിർദ്ദേശിച്ചു. ജൂൺ 30-ന് കോഴിക്കോട് എൻ ഐ ടി-യുടെ വിദഗ്ദ്ധ പഠന സംഘം എത്തിച്ചേരുമ്പോൾ ദേശീയപാത അധികൃതരും ബന്ധപ്പെട്ട വകുപ്പുകളും ഏകോപിച്ച് തികഞ്ഞ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും എംപി നിർദ്ദേശിച്ചു.

Advertisment