Advertisment

പിണറായി വിജയനെ ബിജെപി ദേശീയ നേതൃത്വത്തിലെ അദൃശ്യകരങ്ങൾ സഹായിക്കുന്നു: യുഡിഎഫ് സ്ഥാനാർഥി ഡോ. മാത്യു കുഴൽനാടൻ്റെ പൈങ്ങോട്ടൂർ പഞ്ചായത്തിലെ പൊതുപര്യടന പരിപാടിയുടെ സമാപന സമ്മേളനം പൈങ്ങോട്ടൂരിൽ ഉദ്ഘാടനം ചെയ്ത് ഡീൻ കുര്യാക്കോസ് എംപി

New Update

publive-image

Advertisment

മുവാറ്റുപുഴ: ഡോളർ, സ്വർണക്കള്ളക്കടത്ത് കേസുകളിൽ ഉൾപ്പെടെ ദേശീയ അന്വേഷണ ഏജൻസികളിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയനെ ബിജെപി ദേശീയ നേതൃത്വത്തിലെ അദൃശ്യകരങ്ങൾ സഹായിക്കുകയാണെന്ന് ഡീൻ കുര്യാക്കോസ് എംപി. യുഡിഎഫ് സ്ഥാനാർഥി ഡോ. മാത്യു കുഴൽനാടൻ്റെ പൈങ്ങോട്ടൂർ പഞ്ചായത്തിലെ പൊതുപര്യടന പരിപാടിയുടെ സമാപന സമ്മേളനം പൈങ്ങോട്ടൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയും സിപിഎമ്മും നടത്തുന്ന ഒത്തുതീർപ്പ് രാഷ്ട്രീയത്തിനെതിരേ ശക്തമായ പ്രതികരണം ജനങ്ങളിൽ നിന്ന് ഉയർന്നു വരണം. മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി യുപിഎ സർക്കാർ പ്രഖ്യാപിച്ചപ്പോൾ ഇതെങ്ങനെ നടപ്പാക്കുമെന്ന് സംശയം ഉയർത്തിയവരുണ്ട്.

എന്നാൽ, വിജയകരമായി തന്നെ യുപിഎ സർക്കാർ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കി. ഇപ്പോൾ ന്യായ് പദ്ധതി എങ്ങനെ നടപ്പാക്കുമെന്നും ഇതേ ആളുകൾ തന്നെ സംശയം ഉയർത്തുന്നു. ന്യായ് പദ്ധതിയും മികച്ച രീതിയിൽ തന്നെ യുഡിഎഫ് അധികാരത്തിൽ എത്തിയാൽ നടപ്പാക്കുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.

kochi news
Advertisment