Advertisment

കോവിഡ് 19 പ്രതിരോധം: ഡീൻ കുര്യാക്കോസ് എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഉപകരണങ്ങൾ ആരോഗ്യവകുപ്പിന് കൈമാറി

New Update

publive-image

Advertisment

ഇടുക്കി : കോവിഡ് 19 പ്രതിരോധന പ്രവർത്തനങ്ങളുടെ ഭാഗമായി ഇടുക്കി ജില്ലയിലെ വിവിധ ആശുപത്രികളിലേക്കായി ഡീൻ കുര്യാക്കോസ് എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 1.15 കോടി രൂപയിൽ 94.5 ലക്ഷം രൂപയുടെ ഉപകരണങ്ങൾ ഇടുക്കി മെഡിക്കൽ കോളേജ് അങ്കണത്തിൽ വച്ച് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കൊണ്ട് നടന്ന ചടങ്ങിൽ ഡീൻ കുര്യാക്കോസ് എം.പി ആരോഗ്യവകുപ്പിന് കൈമാറി.

2 ഐ.സി.യു വെൻറിലേറ്റർ, 3 കാർഡിയാക് ഡിഫ്രീബിലേറ്റർ, 8 മൾട്ടി പാരാമീറ്റർ മോണിറ്റർ, ക്രിട്ടിക്കൽ കെയർ ഉപകരണങ്ങൾ തുടങ്ങി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ആവശ്യപ്പെട്ട മിക്കവാറും ഉപകരണങ്ങളും എത്തിച്ചേർന്നിട്ടുണ്ട്.

വെൻറിലേറ്ററുകളിൽ 1 തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവർത്തനസജ്ജമാക്കും. ഇടുക്കി മെഡിക്കൽ കോളേജിൽ ലഭ്യമാക്കിയ ഉപകരണങ്ങൾ പ്രവർത്തന സജ്ജമായി ക്കഴിഞ്ഞു. ശേഷിക്കുന്ന 20 ലക്ഷം രൂപയുടെ ഉപകരണങ്ങൾ കൂടി ഉടൻതന്നെ സജ്ജ്മാകും.

ഇതിലൂടെ ജില്ലയിലെ ആരോഗ്യ മേഖലയ്ക്ക് കൂടുതൽ കരുത്താർജ്ജിക്കുമെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. ഇടുക്കി മെഡിക്കൽ കോളേജിൽ മെച്ചപ്പെട്ട ആധുനിക ചികിത്സ ഏർപ്പെടുത്തുന്നതിന് കൂട്ടായ പരിശ്രമവും ആത്മാർത്ഥമായ പ്രവർത്തനങ്ങളും അനിവാര്യമാണെന്ന് എംപി ചൂണ്ടിക്കാട്ടി. ദുരിതപൂർണ്ണമായ ഈ കാലഘട്ടത്തിൽ ആരോഗ്യരംഗത്ത് മികച്ച സേവനം ലഭ്യമാക്കാൻ ഒത്തൊരുമിച്ച് പരിശ്രമിക്കേണ്ടതുണ്ട്.

ഇടുക്കി പാർലമെൻറ് മണ്ഡലത്തിൽ ആകെ 1 കോടി 48 ലക്ഷം രൂപയാണ് എംപി ഫണ്ടിൽ നിന്ന് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി അനുവദിച്ചത്. കോതമംഗലം മൂവാറ്റുപുഴ താലൂക്ക് ആശുപത്രികൾക്കായി അനുവദിച്ച 33 ലക്ഷം രൂപ മുടക്കി വാങ്ങിയ വിവിധ ഉപകരണങ്ങൾ പ്രവർത്തനസജ്ജമായി വരുന്നു.

വൈറോളജി ലാബുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇടുക്കി ജില്ലയിൽ ആരംഭിക്കുന്നതിന് മുന്തിയ പരിഗണന നൽകേണ്ടതുണ്ടെന്ന് എംപി പറഞ്ഞു. ജില്ലാ കളക്ടർ എച്ച് ദിനേശൻ ഡിഎംഒ ഡോക്ടർ പ്രിയ , ആർ.എം.ഒ. ഡോ.എസ്. അരുൺ,ദേശീയ ആരോഗ്യ മിഷൻ ജില്ലാ പ്രോജക്റ്റ് മാനേജർ ഡോ. സുജിത്ത് സുകുമാരൻ ,മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. രവികുമാർ എസ്. എൻ. എന്നിവർ പങ്കെടുത്തു.

Advertisment