Advertisment

മോദിസര്‍ക്കാര്‍ കുത്തക കമ്പിനികളെ കൂട്ടുപിടിച്ച് ഇന്ത്യയെ കൊള്ളയടിക്കുന്നു - അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി

New Update

publive-image

Advertisment

തൊടുപുഴ: പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിന്‍റെ മരവില്‍ കുത്തക കമ്പിനികളെ കൂട്ടുപി

ടിച്ച് ഇന്ത്യയെ കൊള്ളയടിക്കുകയാണ് മോദി സര്‍ക്കാരെന്ന് ഇടുക്കി എംപി അഡ്വ. ഡീന്‍ കുര്യാക്കോസ്.

പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവിനെതിരെ എഐസിസി ആഹ്വാനം ചെയ്ത രാജ്യവ്യാപകമായി പെട്രോള്‍ പമ്പുകളുടെ മുമ്പില്‍ നടത്തുന്ന പ്രതിഷേധ സമരം തൊടുപുഴ വെസ്റ്റ് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അമ്പലം ബൈപ്പാസിലെ മഹിമ പമ്പിന്‍റെ മുമ്പില്‍ ഇടുക്കി ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് നിയന്ത്രണ വിധേയമായിരുന്ന പെട്രോള്‍ ഡീസല്‍ വില, മോദിസര്‍ക്കാരിന്‍റെ കാലത്ത് വര്‍ദ്ധിപ്പിക്കുന്നതിന് യാതൊരു ന്യായികരണവുമില്ലെന്നും യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് ഇന്ധനവില വര്‍ദ്ധനവിനെതിരെ രാജ്യ വ്യാപകമായി ഹര്‍ത്താലും, ബന്ദും നടത്തിയ, ബിജെപിയും, സിപിമ്മും ഇന്ധനവില 100 രൂപ കടന്നിട്ടും പ്രതികരിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഏറ്റവും കൂടിയ വിലക്ക് പെട്രോളും, ഡിസലും വില്‍ക്കുന്ന രാജ്യമായി ഇന്ത്യമാറികഴിഞ്ഞുവെന്ന് മുഖ്യ പ്രഭാഷണം നടത്തിയ യുഡിഎഫ് ഇടുക്കി ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ് അശോകന്‍ ആരോപിച്ചു.

തൊടുപുഴ വെസ്റ്റ് മണ്ഡലം പ്രസിഡന്‍റ് കെ ജി സജിമോന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ നേതാക്കളായ എന്‍ ഐ ബെന്നി, ജാഫര്‍ഖാന്‍ മുഹമ്മദ്, ആര്‍ ജയന്‍, അസ്ലാം ഓലിക്കല്‍, ലെനിന്‍ രാജേന്ദ്രന്‍, ജെയ്സണ്‍ അഞ്ചേരി തുടങ്ങിയവര്‍ ഉദ്ഘാടന യോഗത്തില്‍ പങ്കെടുത്തു.

മണ്ഡലത്തിലെ വിവിധ പെട്രോള്‍ പമ്പുകളുടെ മുമ്പില്‍ നടന്ന പ്രതിഷേധ സമരത്തിന് പി എന്‍ രാജീവന്‍, കെ ദീപക്, രാജേഷ് ബാബു, എന്‍ രവീന്ദ്രന്‍, നോബി കൃഷ്ണന്‍, റഷി കപ്രാട്ടില്‍, ജെയ്സണ്‍ ജോര്‍ജ്ജ്, ജോസ് പാലിയത്ത്, ജോര്‍ജ്ജ് ഐപ്പ്, കൗണ്‍സിലര്‍ നീനു പ്രസാദ്, ജോസഫ് കുര്യന്‍, ഇസ്മയില്‍ ഇല്ലിക്കല്‍, അജിംസ്, പി ബി മണികണ്ഠന്‍, അജെയ് പുത്തന്‍പുര എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സമരത്തിന് നേതൃത്വം നല്‍കി.

-സജിമോന്‍ കെ ജി

idukki news
Advertisment