Advertisment

ഇടുക്കിയില്‍ യുഡിഎഫ് ചരിത്ര വിജയം കുറിക്കുമെന്ന് ഡീന്‍ കുര്യാക്കോസ്‌

New Update

publive-image

തൊടുപുഴ: ഇടുക്കി പാർലമെൻറ് മണ്ഡലത്തിലെ 7 അസംബ്ളി മണ്ഡലങ്ങളും UDF സ്ഥാനാർത്ഥികൾ വിജയിക്കും.1991 ന് സമാനമായ ജനവിധിയാണ് ഇടുക്കി ജില്ലയിൽ ഉണ്ടാവാൻ പോകുന്നത്. നിർമ്മാണ നിരോധന ഉത്തരവ് പിൻവലിക്കാത്തതും, ഭൂപതിവ് ചട്ടങ്ങൾ പിൻവലിക്കാത്തതുമാണ് തെരഞ്ഞെടുപ്പിൽ വലിയ ചർച്ചയായത്.

ജനകീയ ഹർത്താൽ വിജയിച്ചത് ദ വലിയ തോതിൽ ഭരണവിരുദ്ധ വോട്ടുകൾ സൃഷ്ടിക്കും. തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മുമ്പ് മാത്രം 12000 കോടി പാക്കേജ് പ്രഖ്യാപിച്ചതും ജനങ്ങൾ തള്ളി കളഞ്ഞെന്നും, സംസ്ഥാനത്തൊട്ടാകെ ചർച്ചയായ അഴിമതി രാഷ്ട്രീയവും, വിശ്വാസ ധ്വംസനവും ഐക്യജനാധിപത്യ മുന്നണിയുടെ സാധ്യതകൾ വർദ്ധിപ്പിക്കുമെന്നും ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.

Advertisment