Advertisment

ദുബായിൽ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്താൻ ബുദ്ധിമുട്ടിലായ യുവാവിന് സഹായഹസ്തവുമായി ഡീൻ കുര്യാക്കോസ് എംപി

New Update

ദുബായ്: യു എ ഇ യിൽ നിന്ന് നാട്ടിലേക്കു ഫ്ലൈറ്റ് ടിക്കറ്റ് എടുക്കാൻ ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ യു എ ഇ ഇൻകാസ് സെൻട്രൽ കമ്മിറ്റി നടപ്പാക്കുന്ന #flywithincas പദ്ധതിയിലേക്ക് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് നൽകിയ ഒരു ലക്ഷം രൂപയിൽ നിന്ന് ഇടുക്കി സ്വദേശി ആയ ജോൺസിക്കാണ് ടിക്കറ്റ് നൽകിയത്.

Advertisment

publive-image

നാട്ടിലേക്ക് പോകാൻ ബുദ്ധിമുട്ട് അനുഭവിച്ചപ്പോൾ ഇൻകാസ് ഇടുക്കി ഫുജൈറ കമ്മിറ്റി പ്രസിഡന്റ് അനൂപ് വി അ​ഗസ്റ്റിനുമായി സംസാരിച്ചതിനെ തുടർന്ന് അദ്ദേഹം കാര്യം ഡീൻ കുര്യാക്കോസ് എംപിയുടെ ശ്രദ്ധയിൽപെടുത്തി.

ഉടനെ തന്നെ അതിവേഗം ടിക്കറ്റിനുള്ള പണം ഇൻകാസ് ഇടുക്കി ദുബായ് കമ്മിറ്റി ‌വഴി അദ്ദേഹം എത്തിച്ചു നൽകി. ഇൻകാസ് ഇടുക്കി ദുബായ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. അനൂപ് ബാലകൃഷ്ണപിള്ള, സെക്രട്ടറി അനീഷ് എബ്രഹാം എന്നിവരിൽ നിന്ന് ടിക്കറ്റ് തുക ജോൺസി ഏറ്റു വാങ്ങി. ജൂൺ 24 നു രാത്രി ഉള്ള ഷാർജ- കൊച്ചി എയർ അറേബ്യ വിമാനത്തിൽ ജോൺസി നാട്ടിലേക്ക് മടങ്ങും.

Advertisment