Advertisment

ഹൃദയാഘാതം മൂലം മരണപെട്ട കോഴിക്കോട് നല്ലളം സ്വദേശി അബ്ദുൽ ലത്തീഫിന്റെ മയ്യിത്ത് ഹഫർ അൽ ബാത്തിനിൽ കബറടക്കി.

author-image
ഗള്‍ഫ് ഡസ്ക്
New Update

ഹഫർ അൽ ബാത്തിൻ: ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞ കോഴിക്കോട് അരീക്കാട് നല്ലളം സ്വദേശി ബുഷറ മൻസിലിൽ അബ്ദുൽ ലത്തീഫ് (57) മയ്യിത്ത് ഹഫർ അൽ ബാത്തിനിൽ കബറടക്കി. കഴിഞ്ഞ ശനിയാഴ്ച്ച രാവിലെ ജോലിക്ക് പുറപ്പെടുന്ന സമയത്ത് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Advertisment

publive-image

.മൃതദേഹം ഡോ:.നൂർ മുഹമ്മദ് ഖാൻ ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ പതിമൂന്ന് കൊല്ലമായി ഇദ്ദേഹം റിയാദിലെ അൽ ജവ്സ ഗോൾഡൻ ട്രേഡിങ് (ഹരിതം ഫുഡ്)കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു.ഒമ്പത് മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി വന്നത്. ഭാര്യ:വാഹിദ,മക്കൾ:ഫാരിഷ,ഫാദിയ.

ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് വെൽഫയർ കൊർഡിനേറ്റർ മുഹിനുദ്ദീൻ മലപ്പുറത്തിന്റെ നേത്യത്വത്തിൽ ഹഫർ അൽ ബാത്തിനിലെ വാളന്റിയർമാരായ നൗഷാദ് കൊല്ലം, ഷിനുഖാൻ പന്തളം തുടങ്ങിയവർ നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത് സനാഇയ ഖബർസ്ഥാനിൽ കബറടക്കി.ഹരിതം കമ്പനിയിൽ കൂടെ ജോലി ചെയ്യുന്നവരും സുഹ്യത്തുകളുമായ  അൻവർ ഷാ,പ്രഭോഷ്‌ ലാൽ, വിശ്വനാഥ്, ദുൽഖർ സൽമാൻ, ഷിഹാബ്,നാസർ,ഫിയാസ്, അനുപ്,യൂൻസ്,മുജീബ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Advertisment