ഭോപ്പാൽ: കോൺഗ്രസ് എംഎൽഎയുടെ വീട്ടിൽ യുവതി ജീവനൊടുക്കിയ നിലയിൽ. മധ്യപ്രദേശിലെ ഭോപ്പാലിലെ ഗന്ധ്വാനി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയും മുൻ വനം മന്ത്രിയുമായ ഉമംഗ് സിംഗാറിൻറെ വീട്ടിൽ നിന്നുമാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അംബാല സ്വദേശിനിയായ സോണിയ ബരദ്വാജ്(38) ആണ് ഉമംഗ് സിംഗാറിൻറെ ഭോപ്പാലിലെ വീട്ടിൽ ജീവനൊടുക്കിയത്. കഴിഞ്ഞ ഒരു മാസത്തോളമായ സോണിയ, ഉമംഗ് സിംഗാറിൻറെ വീട്ടിലാണ് കഴിഞ്ഞത്. ഇരുവരും ഒരു മാട്രിമോണിയൽ സൈറ്റ് വഴിയാണ് പരിചയപ്പെട്ടത്. സംഭവ സമയം ഉമംഗ് വീട്ടിൽ ഉണ്ടായിരുന്നില്ല. ഞായറാഴ്ച മുറി തുറക്കായതോടെ വീട്ടിലെ ജീവനക്കാർ വാതിൽ ചവിട്ടി തുറന്നപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. സോണിയ എഴുതിയ ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തു.
ഉമംഗ് സിംഗാറിൻറെ ജീവിതത്തിൽ ഒരിടം നേടാൻ ആഗ്രഹിച്ചു. അത് നടന്നില്ല. അതുകൊണ്ട് ജീവനൊടുക്കുന്നുവെന്നാണ് കുറിപ്പിൽ എഴുതിയത്. സോണിയയുമായി അടുത്ത സൗഹൃദ ബന്ധമുണ്ടായിരുന്നുവെന്ന് ഉമംഗ് പോലീസിന് മൊഴി നൽകി. സോണിയ മാനസിക രോഗത്തിന് മരുന്ന് കഴിച്ചിരുന്നതായും പോലീസ് കണ്ടെത്തി.