Advertisment

മരം മുറിക്കുന്നതിനിടെ മരക്കൊമ്പ് തലയിലിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം

author-image
ജോസ് ചാലക്കൽ
New Update

മലമ്പുഴ: മരം മുറിക്കുന്നതിനിടെ മരക്കൊമ്പ് തലയിലിടിച്ച് ദാരുണാന്ത്യം. കടുക്കാംക്കുന്ന് ഉപ്പുപ്പൊറ്റയിൽ കൃഷ്ണൻക്കുട്ടി (48) യാണ് മരിച്ചത്.കാഞ്ഞിരക്കടവ് ഭാഗത്ത് വീടിനു മുകളിലേക്ക് ചാഞ്ഞ മരം മുറിക്കുന്നതിനിടെ രാവിലെ പതിനൊന്നിനായിരുന്നു സംഭവം.

Advertisment

publive-image

മുറിച്ചുമാറ്റിയ കൊമ്പ് വീടിനു മുകളിൽ വീഴാതിരിക്കാൻ കയർ കെട്ടിയിരുന്നു. കയറിൽ തൂങ്ങിയാടിയ കൊമ്പ് മരത്തിൻ്റെ മുകളിൽ തന്നെ നിലയുറപ്പിച്ചിരുന്ന കൃഷ്ണൻക്കുട്ടിയുടെ തലയിൽ തായ്മരത്തോട് ചേർന്നിടിക്കുകയായിരുന്നു.

ഇതോടെ കയ്യിലുണ്ടായിരുന്ന മരംമുറി യന്ത്രം താഴെ വീണതിനു പിന്നാലെ കൃഷ്ണൻക്കുട്ടിയും ബോധംകെട്ടു നിലത്തു വീണു. രക്തം വാർന്നൊഴുകുകയായിരുന്ന ഇയാളെ ഉടനെ വാഹനത്തിൽ കയറ്റി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ശാന്ത. മക്കൾ: ശരത്ത്, അഭ്ജിത്ത്. മൃതദ്ദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

death case report
Advertisment