Advertisment

ജിദ്ദയിൽ  മരണപ്പെട്ട മലയാളിയുടെ  മൃതദേഹം  ഖബറടക്കി 

New Update

ജിദ്ദ:   ചികിത്സയിലായിരുന്ന   കുണ്ടോട്ടി   സ്വദേശി  ജിദ്ദയിൽ  മരണപ്പെട്ടു.       സൗദി അറേബ്യയിലെ   മഖ്‌വയിൽ  ജോലിചെയ്തിരുന്ന   മലപ്പുറം   കുണ്ടോട്ടി   മേലങ്ങാടി പാറയില്‍   മുഹമ്മദ്,  മറിയുമ്മ   എന്നവരുടെ  മകൻ   പുതിയകത്ത് അലിഅക്ബര്‍  (56)  ആണ്   കിംഗ്  അബ്ദുല്‍ അസീസ് ആശുപത്രിയില്‍   വെച്ച്    മരണപ്പെട്ടത്.

Advertisment

publive-image

വിദഗ്ധ  ചികിത്സയ്ക്കായി   നാട്ടില്‍ പോകാനായിരുന്നു  അലിഅക്ബര്‍  ജിദ്ദയില്‍ എത്തിയത്.   അതിനിടെ,   ശാരീരിക  അസ്വാവസ്ഥത   വർധിച്ചതിനെ  തുടർന്ന്   ജിദ്ദയിൽ  ഒരു  പോളിക്ലിനിക്കിൽ  പരിശോധനയ്ക്കായി   എത്തിയ   അലി അക്ബറിനോട്  എത്രയും  വേഗത്തിൽ   വിശദമായ  പരിശോധനയും  ചികിത്സയും  തേടാൻ    ഡോക്ടർ    ഉപദേശിക്കുകയായിരുന്നു.    ഹൃദയ സംബന്ധവും   മൂത്ര  സംബന്ധവുമായ   അസുഖങ്ങളാണ്    മരണത്തിന്  വഴിവെച്ചതെന്ന്   സുഹൃത്തുക്കൾ    പറഞ്ഞു.

ഭാര്യ  ആയിഷ,  മക്കള്‍ മുഹമ്മദ് ശാഫി, മാരിയത്തുല്‍  ഷംന.   ഇബ്രാഹീം കരീം, അബ്ദുല്‍ മജീദ് (ജിദ്ദ), ഹബീബ് റഹ്മാന്‍, ഷാഹുല്‍ ഹമീദ്  എന്നിവർ  സഹോദരങ്ങളാണ്.  

തിങ്കളാഴ്ച   വൈകിട്ട്   ജിദ്ദയിലെ  റുവൈസ്  മഖ്ബറയിൽ  ഖബറടക്കി.   നാട്ടുകാരും  ബന്ധു മിത്രാദികളും  ഉൾപ്പെടെയുള്ളവർ  ജനാസയിൽ    പങ്കെടുത്തു.

Advertisment