Advertisment

സൗദിയില്‍ അല്‍ ഹസയില്‍ മലയാളി നഴ്‌സ് താമസസ്ഥലത്ത് ആത്മഹത്യ ചെയ്തു

author-image
admin
New Update

അല്‍ഹസ- ഹുഫൂഫില്‍നിന്നു ഇരുന്നൂറ് കി.മീ. അകലെയുള്ള ഹുറൈസിലെ ഹെല്‍ത്ത് സെന്ററില്‍ ജോലി ചെയ്തിരുന്ന മലയാളി നഴ്‌സ് താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍. തിരുവനന്തപുരം പള്ളിക്കല്‍ പകല്‍ക്കുറി ആറയില്‍ പുന്ന വിള വീട്ടില്‍ നീനയാണ് (27) കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്.

Advertisment

publive-image

മൂന്നു വര്‍ഷമായി അല്‍ഹസയില്‍ ജോലി നോക്കുന്ന നീന കഴിഞ്ഞ മാസം 24 നാണ് അവധി കഴിഞ്ഞു മടങ്ങിയെത്തിയത്. ഇതിനിടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. അമ്മക്കു സുഖമില്ലാത്തതിനാല്‍ ഉടനെ പത്തു ദിവസത്തേക്കു നാട്ടില്‍ പോകാന്‍ അവധി ആവശ്യപ്പെട്ടുവെന്നും ബന്ധപ്പെട്ട വിഭാഗം അനുമതി നിരസിച്ചതില്‍ ദുഃഖിതയായാണ് ജീവനൊടുക്കിയതെന്നുമാണ് കരുതപ്പെടുന്നത്.

കശുവണ്ടി തൊഴിലാളി നളിനിയാണ് അമ്മ. ഏക സഹോദരന്‍ വിഷ്ണു. പിതാവ് തമ്പി നേരത്തെ ഇവരെ ഉപേക്ഷിച്ചു പോയിരുന്നു.ഹുഫൂഫ് കിംഗ് ഫഹദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ നവയുഗം സാംസ്കാരിക വേദി പ്രവര്‍ത്തകന്‍ ലത്തീഫ് മൈനാഗപ്പള്ളിയുടെ നേതൃത്വത്തില്‍  ആരംഭിച്ചിട്ടുണ്ട്.

 

 

Advertisment