കായംകുളം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Thursday, January 11, 2018

റിയാദ്: ദവാദ്മിയിൽ ആത്മഹത്യ ചെയ്ത കായംകുളം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു .കായംകുളം പത്തിയൂർ സ്വദേശി മാരോട്ട് മൂട്ടിൽ കരുണാകരന്റെയും കൃഷ്ണമ്മയുടെയും മകൻ അനിൽ കുമാറാണ് (29) കഴിഞ്ഞ നവംബർ മാസം താമസ സ്ഥലത്തെ കുളിമുറിയിൽ ആത്മഹത്യ ചെയ്തത് .

പത്തിയൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രഭാകരന്റെ അനുജന്റെ മകനാണ് അനിൽ .നാട്ടിൽ നിന്നും ബന്ധുക്കൾ കായംകുളം പ്രവാസി അസോസിയേഷൻ കൃപയുടെ പ്രെസിടെന്റും ജീവകാരുണ്യ പ്രവർത്തകനുമായ മുജീബ് കായംകുളത്തെ ബന്ധപ്പെടുകയും അദ്ദേഹത്തെ മൃതദേഹം നാട്ടിലെത്തിക്കുവാനുള്ള പവർ ഓഫ് അറ്റോണി നൽകുകയും ചെയ്തു .

നാട്ടിൽ നിന്നും ബന്ധുക്കൾ സൗദി അധുകൃതർക്ക് പോസ്റ്റ്മോർട്ടം ചെയ്യാതെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ടു അപേക്ഷ നൽകിയിരുന്നു .ആത്മഹത്യ ആയതിനാലും പോസ്റ്റ്മോർട്ടം ചെയ്യാതെ വിട്ടു കിട്ടുന്നതിനായി നിയമപരമായ ഒരുപാടു നൂലാമാലകൾ ഉണ്ടായിട്ടു തന്നെയും മുജീബിന്റെ തുടർച്ചയായുള്ള ശ്രമങ്ങളിലൂടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാതെ ജനുവരി 8 നു വിട്ടുകിട്ടുകയും നാട്ടിലേക്ക് കയറ്റി അയക്കുകയും ചെയ്തു .

മുജീബും മൃതദേഹത്തെ അനുഗമിച്ചു നാട്ടിലേക്ക് പോയിട്ടുണ്ട് .റിയാദ് എംബസ്സി ഉദ്യോഗസ്ഥൻ ഹരീഷ് ,കൃപ ജീവകാരുണ്യ വിഭാഗം കൺവീനർ സത്താർകുഞ് കായംകുളം ,കൃപ ഭാരവാഹികൾ ,ദവാദ്മിയിലെ കേളി പ്രവർത്തകരായ അനിൽ ജോസഫ് ,ഷാജി മുരുക്കുമൂഡ് , പി .എം .എഫ് റിയാദ് ജോയിന്റ് സെക്രട്ടറി ഷാജഹാൻ ചാവക്കാട് തുടങ്ങിയവർ മുജീബിനൊപ്പം സഹായത്തിനുണ്ടായിരുന്നു.

×