Advertisment

മകന്റെ കുഞ്ഞിനെ കാണാന്‍ നാട്ടില്‍ നിന്ന് കുവൈറ്റില്‍ എത്തിയ പിതാവ് ഷോപ്പിംഗിനിടെ കുഴഞ്ഞ് വിണു മരിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്: മകന്റെ കുഞ്ഞിനെ കാണാന്‍ നാട്ടില്‍ നിന്ന് കുവൈറ്റിലെത്തിയ പിതാവ് കുഴഞ്ഞുവീണു മരിച്ചു. ആലപ്പുഴ ചെങ്ങന്നൂര്‍ കാരയ്ക്കാട്ട് മുളക്കുഴ അരീക്കര ചെരുവീല്‍കീഴക്കേതീല്‍ വീട്ടില്‍ സുനീല്‍ദത്തന്‍(55) ആണ് മരിച്ചത്. അബ്ബാസിയ മദീന സൂപ്പര്‍മാര്‍ക്കറ്റിന് മുന്നിലാണ് അദ്ദേഹം കുഴഞ്ഞുവീണത്. ഹൃദയാഘാതംമൂലം പെട്ടന്ന് മരണം സംഭവിക്കുകയായിരുന്നു. മകന്റെ അടുത്തേക്ക് വിസിറ്റിംഗ് വിസയില്‍ കുവൈറ്റില്‍ എത്തിയതായിരുന്നു അദ്ദേഹം.

publive-image

കഴിഞ്ഞമാസം 29 നാണ് ഭാര്യയൊടൊപ്പം കുവൈറ്റിലുള്ള മകന്റെ കുഞ്ഞിനെ കാണാന്‍ സുനില്‍ ദത്തന്‍ എത്തിയത്. ഭാര്യ സുജാത പുന്തല സ്വദേശിയാണ്. മക്കള്‍: സുജിത്ത്(കുവൈറ്റ്), സുധീഷ്( ചെന്നൈ). മൃതദേഹം ഫര്‍വാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.

Advertisment