Advertisment

റിയാദില്‍ ആലപ്പുഴ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു.

author-image
admin
New Update

റിയാദ് : സൗദിയില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം കൂടിവരുകയാണ് ആലപ്പുഴ ഓച്ചിറ പ്രയാര്‍ കൊല്ലശ്ശേരി പടിറ്റതില്‍  ജലാലുദ്ദീൻ മകൻ സലാം (47 ) .ഇന്ന്‍ രാവിലെ  സുവൈദി സുലൈമാൻ അൽ ഹബീബ് ഹോസ്പിറ്റലിൽ  വെച്ച്  മരണപെട്ടത്‌ ഒരാഴ്ചയായി കോവിഡ് ചികിത്സയില്‍ ആയിരുന്നു . ഇന്നു രാവിലെ അദേഹത്തിന് ഹൃദയാഘാതം ഉണ്ടാകുയും പെട്ടന്ന് മരണം സംഭവിക്കുകയുമായിരുന്നു.

Advertisment

publive-image

കണ്‍സ്ട്രഷന്‍ കമ്പനിയിലെ ‌ ജോലിക്കാരനായിരുന്നു . കഴിഞ്ഞ മൂന്ന് മാസം മുൻപ് നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു . എന്നാൽ സ്‌പോൺസറുടെ വീട്പണി നടക്കുന്നത്കൊണ്ട് . അദ്ദേഹത്തിന്റെ താമസമാറ്റത്തിന് ശേഷം പോകാമെന്ന സ്‌പോൺസറുടെ അഭ്യർത്ഥന മാനിച്ച് കാത്തിരിക്കുകയായിരുന്നു .

മാതാവ്  റുഖിയ . ഭാര്യ ഷംന . രണ്ട് മക്കൾ  . ഷംനാൻ (  12 , വയസ്സ് ) ഷിഹാൽ .( 6 , വയസ്സ്.) രണ്ട് സഹോദരന്മാർ സൗദിയിലുണ്ട് ഒരാൾ അബഹയിലും . മറ്റൊരാൾ ജിദ്ദയിലും , ഒട്ടനേകം ജീവകാരുണ്ണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു സലാം , ചാരിറ്റി ഓഫ് പ്രവാസിമലയാളി റിയാദ് പ്രവര്‍ത്തകനായിരുന്നു.  മൃതദേഹം കോവിഡ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി റിയാദില്‍ സംസ്കരിക്കും

Advertisment