Advertisment

നിദ്രക്കിടെ ഹൃദയസ്തംഭനം മലപ്പുറം പൊന്നാനി സ്വദേശി റിയാദില്‍ നിര്യാതനായി.

author-image
admin
New Update

റിയാദ്:  മലപ്പുറം പൊന്നാനി സ്വദേശി പുതിയേടത്ത് സിദ്ദീഖ് (64) റിയാദില്‍ ഹൃദയസ്തംഭനം മൂലം  നിര്യാതനായി. കഴിഞ്ഞ ദിവസം രാത്രിയില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു  ഉറക്കത്തിനിടെ ഹൃദയസ്തംഭനം മൂലം മരണം സംഭവിച്ചത്. ഒരാഴ്ച മുന്‍പ് നെഞ്ച് വേദന  അനുഭവ പെട്ടതിനെ തുടര്‍ന്ന് റിയാദ് സുമേഷി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു, അസുഖം ഭേദമായി താമസസ്ഥലത്ത് വിശ്രമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിക്കുന്നത്‌.

Advertisment

publive-image

ദില്‍ സാലിഹ് അബ്ദുല്ല അല്‍റാജ്ഹി കമ്പനിയില്‍ ആയിരുന്നു  ജോലി . 25 വര്‍ഷത്തിലധികമായി സൗദിയിലുണ്ട്. ഭാര്യ: സൈനബ. മക്കള്‍: ലുക്മാനുല്‍ ഹകീം, ബെന്‍സീറ, സുഹറ, ഹാജറ.

റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍, ബഷീര്‍ കോട്ടക്കല്‍, കോഴിക്കോട് ജില്ലാ കെ.എം.സി.സി നേതാവ് അര്‍ശുല്‍ അഹ്‌മദ്, റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രവര്‍ത്തകനായ ഷംസു പുനലൂര്‍ എന്നിവര്‍ രംഗത്തുണ്ട്. മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി റിയാദില്‍ തന്നെ ഖബറടക്കും.

Advertisment