സാമുഹ്യപ്രവര്‍ത്തകന്‍ നൗഷാദ് വെട്ടിയാര്‍ റിയാദില്‍ നിര്യാതനായി.

ജയന്‍ കൊടുങ്ങല്ലൂര്‍
Friday, April 23, 2021

റിയാദ്– റിയാദിലെ അറിയപെടുന്ന സാമുഹ്യപ്രവര്‍ത്തകനും  ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി നിർവാഹക സമിതി അംഗവുമായ നൗഷാദ് വെട്ടിയാർ(52) അന്തരിച്ചു. ഹൃദയസ്തംഭന മായിരുന്നു മരണകാരണം.

ഒരാഴച്ച മുന്‍പ് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ഹയാത്ത് ഇന്റർനാഷണൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് വീണ്ടും ഹൃദയാഘാതമുണ്ടായത്.

ഭാര്യ: റഹീന നൗഷാദ്. മക്കൾ: ആലിയ നൗഷാദ്, ആശ നൗഷാദ്.

×