റിയാദില്‍ മരണപെട്ട ബ്യൂലയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി..സംസ്കാരം ചൊവാഴ്ച്ച വൈകുന്നേരം 5 മണിക്ക് .

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Monday, April 9, 2018

റിയാദ് : കഴിഞ്ഞ തിങ്കളാഴ്ച്ച   മരണപെട്ട തൃശ്ശൂര്‍  ആൽപ്പാറയിലെ ഇടപ്പാറ വീട്ടിൽ  ബിജു ഐസക്കിന്റെ ഭാര്യ  ബ്യൂല (38) മൃതദേഹം ഇന്ന് വൈകീട്ടുള്ള ഇത്തിഹാദ് എയര്‍ലൈനില്‍ നാട്ടിലേക്ക് കൊണ്ടുപോയി ചൊവ്വാഴ്ച പുലർച്ചെ 4 മണിക്ക് കോഴിക്കോട് (കരിപ്പൂർ) എയർപോർട്ടിൽ മൃതദേഹം എത്തും.

തുടർന്ന് ചൊവാഴ്ച രാവിലെ 8 മണിക്ക് കോഴിക്കോട്   പട്ടണത്തിലെ ആർ.സി.റോഡിലുള്ള ഏ.ജി. ട്രിനിറ്റി വർഷിപ്പ് സെന്ററിൽ          പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് ഭർത്താവിന്റെ ഭവനമായ തൃശൂർ ആല്പാറയിൽ എത്തിക്കും.അവിടെ ആൽപ്പറ ഐ.പി.സിയിൽ കരിപ്പക്കുന്ന്  മക് പേല  സെമിത്തേരിയിൽ  ഉച്ചകഴിഞ്ഞ് 2 മണിക്ക് സംസ്കാര ശുശ്രൂഷ ആരംഭിക്കും. വൈകുന്നേരം 5 മണിക്ക് സംസ്കരിക്കും.

കഴിഞ്ഞ ആഴ്ച്ച  ഒരു  സ്വകാര്യ ആശുപത്രിയില്‍ വെച്ച് ബ്യൂല മരണപെട്ടത്‌ . താഴ്ന്ന രക്തസമ്മർദമാണ് മരണകാരണമെന്ന് അറിയുന്നു.രണ്ടാഴ്ച്ച മുന്‍പ് പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യത്താൽ ആശുപത്രിയിലായിരുന്നു. തുടർന്ന് സൗദിയിലെ റിയാദിലുള്ള വീട്ടിൽ വിശ്രമിക്കുകയായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെയുണ്ടായ  ദേഹാസ്വാസ്ഥ്യത്തെ  തുടര്‍ന്ന് ഉടനെ ആശുപത്രിയില്‍  എത്തിച്ചെങ്കിലും ഉടനെ   വെന്റിലേറ്ററിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.തുടര്‍ന്ന് മരണം സ്ഥിരീകരിക്കുകയുമായിരുന്നു.

സതേൺ ഏ.ജി സൂപ്രണ്ടും മലബാർ ഏ.ജി ഡിസ്ട്രിക്റ്റ് സൂപ്രണ്ടുമായ പാസ്റ്റർ വിത്തുപുരയില്‍  വി.ടി ഏബ്രഹാമിന്‍റെയും , തങ്കമ്മ എബ്രഹാമിന്‍റെയും മൂന്ന് പെണ്മക്കളില്‍ മൂത്ത മകളാണ് മരണപെട്ട  ബ്യൂല.

ബ്യൂല കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി സൗദിയിലുണ്ട്   റിയാദ് ഇന്ത്യന്‍ എംബസി സ്കൂള്‍( ബോയ്സ് )അധ്യപകയായിരുന്നു ഒരുവര്‍ഷം മുന്‍പ് ജോലി രാജിവെച്ച് കാനഡക്ക് പോകുന്നതിനുള്ള തയാറെടുപ്പിലായിരുന്നു കാനഡയിലേക്കുള്ള എല്ലാം കാര്യങ്ങളും റെഡിയായി നില്‍ക്കുന്ന അവസരത്തിലാണ് വിധി ബ്യൂലയുടെ ജീവന്‍ കവര്‍ന്നത്/

 

 

×