Advertisment

സൗദിയില്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ആറു മലയാളികള്‍ നിര്യാതരായി.

author-image
admin
Updated On
New Update

റിയാദ് -സൗദിയില്‍ കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ വിവിധ ഭാഗങ്ങളിലായി ആറു മലയാളികളാണ് കോവിഡ് ലക്ഷണങ്ങളോടെയും മറ്റു അനുബന്ധ അസുഖങ്ങളുമായി നിര്യാതരായത്. പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ പൊതകല്ല് പുത്തന്‍കോട്ട് ആട്ടുകണ്ടത്തില്‍ മുഹമ്മദ് അലി( 40) പത്തനംതിട്ട റാന്നി പെരുന്നാട് മാടമണ്‍ സ്വദേശി പുത്തന്‍വീട്ടില്‍ പി.ബി. വിനോദ് (57) തൃശൂര്‍ ജില്ല ചേലക്കര അയ്യായിരംകുളം പള്ളി മഹല്ലിലെ കല്ലിങ്ങപ്പറമ്പില്‍ യൂസുഫ് (50) എന്നീവര്‍ റിയാദിലും വയനാട് കോറം സ്വദേശി കോരന്‍ കുന്നന്‍ നൗഫല്‍ (36) വാദി ദവാസിറിലും, കൊല്ലം പത്തനാപുരം സാലേംപുരം സ്വദേശി ചെങ്കിലത്ത് വീട്ടിൽ ബാബു കോശി (62) ദമാമിലും തൃശൂർ എടത്തിരുത്തി സിറാജ് നഗറിൽ മേലറ്റത്ത് അഹമ്മുവിന്റെ മകൻ അൻവർ (50 ) ഖമീസ്മുശൈത്തിലും  ഹൃദായാഘാതം മൂലം മരണപെട്ടു.

Advertisment

publive-image

മുഹമ്മദ് അലി /പി.ബി. വിനോദ്/  യൂസുഫ്/ നൗഫല്‍ / ബാബു കോശി / അൻവർ

റിയാദില്‍ മരിച്ച മുഹമ്മദ് അലിയുടെ  ഭാര്യ: റംല. മക്കള്‍: ആര്‍ഷ, റിന്‍ഷ, മിന്‍ഷാ, ഷിനു. മരണാന്തര നടപടികളുമായി കെ.എം.സി.സി ലീഗല്‍ സെല്‍ വി.കെ. റഫീഖ് ഹസന്‍ വെട്ടത്തൂര്‍, സിദ്ദീഖ് തുവ്വൂര്‍, മുജീബ് കൊഴിശ്ശന്‍, ശിഹാബ് മണ്ണാര്‍മല, സിദ്ദീഖ് കുടപ്പാടന്‍ എന്നിവര്‍ രംഗത്തുണ്ട്.

റിയാദില്‍ തന്നെ മരിച്ച  പി.ബി. വിനോദ് നെഞ്ചുവേദനയെ തുടര്‍ന്ന് സ്വകാര്യക്ലിനിക്കിലെത്തി

അദ്ദേഹം അവിടെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയിലാണ്. 28 വര്‍ഷമായി റിയാദിലുണ്ട്.

ഭാര്യ: ഷീല വിനോദ്. ഏക മകന്‍ വിശാല്‍ ബി.ഡി.എസ് വിദ്യാര്‍ഥിയാണ്. സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ വിനോദ് റിയാദിലെ റാന്നി അസോസിയേഷന്‍ മുന്‍ പ്രസിഡന്റാണ്.

റിയാദില്‍ മരിച്ച മറ്റൊരു മലയാളിയായ യുസഫ്  ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പരേതനായ അപ്പുക്കുട്ടി റാവുത്തറിന്റെയും പെട്ടമ്മയുടെയും മകനാണ്.

ഭാര്യ : റസിയ. മക്കള്‍ : ഹാഷിം, ഹസ്‌ന. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് സഹോദരന്‍ സൈദ് മുഹമ്മദിനെ സഹായിക്കാന്‍ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരി, ജനറല്‍ കണ്‍വീനര്‍ ശറഫ് പുളിക്കല്‍ എന്നിവര്‍ രംഗത്തുണ്ട്.

വാദി ദവാസിര്റില്‍ മരണപെട്ട  നൗഫല്‍  കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. അബ്ദുല്ല - ആസ്യ ദമ്പതികളുടെ മകനാണ്. ആറു വര്‍ഷം മുമ്പാണ് സൗദിയിലെത്തിയത്. ഭാര്യ : റജുല. ഒരു മകളുണ്ട്  മൃതദേഹം വാദി ദവാസിറില്‍ ഖബറടക്കാന്‍ സഹോദരനായ നൗഷാദിനെ സഹായിക്കാന്‍ കെ.എം.സി.സി പ്രവര്‍ത്തകരായ സിദ്ദീഖ് കോഴിച്ചെന, സത്താര്‍ കായംകുളം രംഗത്തുണ്ട്.

ദമാം- കൊല്ലം പത്തനാപുരം സാലേംപുരം സ്വദേശി ചെങ്കിലത്ത് വീട്ടിൽ ബാബു കോശി (62) ദമാമിൽ കോവിഡ് ബാധിച്ചു മരിച്ചു. 35 വർഷമായി ദമാമിൽ പ്രവാസിയാണ്. കടുത്ത പനിയും ചുമയും ശ്വാസ തടസ്സവുമായി കഴിഞ്ഞ ഒരാഴ്ച മുമ്പ് ദമാം സെൻട്രൽ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധനയിൽ പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു.

ഇന്നലെ രാത്രി ആരോഗ്യ നില വഷളാവുകയും ഇന്ന് രാവിലെ മരണം സംഭവിക്കുകയും ചെയ്തു. ഭാര്യ റോസമ്മ ബാബു, മക്കൾ റൂബിലി ബാബു, റൂബി ബിബിൻ, മരുമകൻ ബിബിൻ. ദമാം മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മറവു ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങൾ സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

ഖമീസ്മുശൈത്തില്‍ മരിച്ച - തൃശൂർ എടത്തിരുത്തി അൻവർ ഹൃദയാഘാതം മൂലമാണ് അബഹയിൽ മരിച്ചത് അസീറിലെ കിംഗ് ഖാലിദ് മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലായിരുന്നു അബഹ റോഡിലുള്ള മസ്ദർ ട്രേഡിങ്ങ് കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു.

അൽമുഹൈദിബ് കമ്പനിക്ക് കീഴിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ 30 വർഷത്തോളമായി ജോലി ചെയ്തിട്ടുണ്ട്. . മാതാവ്: ബീവാത്തു. ഭാര്യ: ലിജി. മക്കൾ: ഇർഫാന തസ്‌നീം (13) മിൻഹാ തസ്‌നീം (8). കിംഗ് ഖാലിദ് മെഡിക്കൽ കോളേജ് മോർച്ചറിയിലുള്ള മൃതദേഹം ഇവിടെ സംസ്‌കരിക്കുമെന്നു ബന്ധുക്കൾ അറിയിച്ചു.

Advertisment