Advertisment

സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗവും ഫത്‌വാ കമ്മിറ്റി അംഗവുമായ എ.മരക്കാര്‍ ഫൈസി നിറമരതൂര്‍ അന്തരിച്ചു

New Update

മലപ്പുറം: സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗവും ഫത്‌വാ കമ്മിറ്റി അംഗവുമായ എ.മരക്കാര്‍ ഫൈസി നിറമരതൂര്‍ (74) അന്തരിച്ചു. സമസ്ത മുശാവറ അംഗമായിരുന്ന നിറമരതൂര്‍ ബീരാന്‍ കുട്ടി മുസ്ലിയാരുടെ മകനാണ്.

Advertisment

publive-image

ഭാര്യ. ഫാത്വിമ. മക്കള്‍: അബ്ദു റഹ്മാന്‍,ശരീഫ,റാബിഅ താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളജ്, വാണിയന്നൂര്‍, പൊന്‍മുണ്ടം, അയ്യായ, കാരന്തൂര്‍ ബദ്‌രിയ്യ, കൈനിക്കര, വള്ളിക്കാഞ്ഞിരം, ചെമ്മന്‍കടവ്, പാലപ്പുറ, കരിങ്ങനാട് എന്നിവിടങ്ങളില്‍ ദര്‍സ് നടത്തിയിട്ടുണ്ട്.

അര നൂറ്റാണ്ട് കാലം ദര്‍സ് മേഖലയില്‍ സജീവമായിരുന്ന മരക്കാര്‍ ഫൈസി സമസ്തയുടെ തിരൂര്‍ താലൂക്ക് പ്രസിഡണ്ടുമായിരുന്നു. കേരളത്തിലെ ആയിരക്കണക്കിന് പണ്ഡിതരുടെ ഗുരുനാഥനാണ്

death news
Advertisment