Advertisment

മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഫ്രാന്‍സിസ് ഇഗ്നേഷ്യസ് അന്തരിച്ചു

New Update

തൃശ്ശൂര്‍ : മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഫ്രാന്‍സിസ് ഇഗ്‌നേഷ്യസ് (56) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ബെംഗളൂരു ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസ് (ഐ ടി ഐ) ഉദ്യോഗസ്ഥനായ അദ്ദേഹം ജോലിക്കിടെയാണ് മരണപ്പെട്ടത്. മൃതദേഹം സ്വദേശമായ തൃശൂരില്‍ എത്തിച്ചു. സംസ്‌കാരം നാളെ 10 മണിക്ക് പുത്തന്‍പള്ളി സെമിത്തേരിയില്‍ നടക്കും.

Advertisment

publive-image

ഐ ടി ഐയില്‍ ചേര്‍ന്നതോടെ ബെംഗളൂരുവിലേക്ക് മാറിയ ഫ്രാന്‍സിസ് 93വരെ സന്തോഷ് ട്രോഫിയില്‍ കര്‍ണാടകയ്ക്കു വേണ്ടി കളിച്ചു. 1992ല്‍ കൊച്ചിയിലും ചെന്നൈയിലുമായി ബ്രസീല്‍ സാവോ പോളോ ടീമിനെതിരെ നടന്ന രാജ്യാന്തര മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിന്റെ ഗോള്‍കീപ്പറായിരുന്നു.

ഐ ടി ഐക്കു വേണ്ടി 2000 വരെ ഫെഡറേഷന്‍ കപ്പ്, ഡ്യുറാന്‍ഡ് കപ്പ്, സിക്കിം ഗോള്‍ഡ് കപ്പ്, ഭൂട്ടാന്‍ കിംഗ് കപ്പ് തുടങ്ങിയ ടൂര്‍ണമെന്റുകളില്‍ ഗ്ലൗസണിഞ്ഞു. 1993ല്‍ ഐ ടി ഐ ബെംഗളൂരുവില്‍ സ്റ്റാഫോര്‍ഡ് കപ്പ് ജേതാക്കളായപ്പോള്‍ ടീം ക്യാപ്റ്റനായിരുന്നു.

death news
Advertisment