Advertisment

ഭീതി പരത്തി സൗദിയില്‍ വീണ്ടും കൊറോണ വൈറസ് മരണം

author-image
admin
Updated On
New Update

റിയാദ്: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് 24 മണിക്കൂറിനിടെ സഊദിയില്‍ വീണ്ടും രണ്ടു പേര്‍ കൂടി മരിച്ചു. നേരത്തെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാദി ദവാസിറിലും ഖമീസ് മുഷൈത്തിലുമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ, കൊറോണ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 2012 മുതല്‍ ഇന്നലെ വരെ മരിച്ചവരുടെ സംഖ്യ 775 ആയി ഉയര്‍ന്നു.

publive-image

തബൂക്കിലും വാദി ദവസാറിലുമായി പുതുതായി രണ്ട് പേര്‍ക്ക് കൂടി രോഗം ബാധിച്ചതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. അതേസമയം, നിരീക്ഷണത്തിലായിരുന്ന ആറു പേര്‍ ഭേദമായി ആശുപത്രി വിട്ടു. വൈറസ് വ്യാപനത്തെ തുടര്‍ന്ന് ആരോഗ്യ മന്ത്രാലയം ശക്തമായ മുന്‍കരുതലുകളാണ് സ്വീകരിച്ചിരിക്കുന്നത്.

Advertisment